കുവൈത്തില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
കുവൈത്തില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
ഇതോടെ വിദേശികൾ വിസിറ്റിങ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കുള്ള അപേക്ഷയും സമർപ്പിക്കേണ്ടി വരും .
സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ വിദേശികൾ വിസിറ്റിങ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കുള്ള അപേക്ഷയും സമർപ്പിക്കേണ്ടി വരും . മലയാളികൾ ഉൾപ്പെടയുള്ള തൊഴിലന്വേഷകർക്കും സന്ദർശകർക്കും തിരിച്ചടിയാകുന്ന തീരുമാനം വൈകാതെ നടപ്പിൽ വരുമെന്നാണ് സൂചന .
സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യസേവനം നല്‍കുന്നതിന് ഫീസ് ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ പാര്‍ലമെന്ററി കാലത്ത് ഖലീല്‍ അല്‍ സാലിഹ് എം.പി നിര്‍ദേശിച്ചിരുന്നു പാര്‍ലമെന്‍ററി ഹെല്‍ത്ത് കമ്മിറ്റിയില്‍ നിര്‍ദേശം ചര്‍ച്ച ചെയ്തപ്പോള്‍ വിദേശകാര്യമന്ത്രാലയം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും മന്ത്രി സഭ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കും അധിക ചെലവും കുറക്കാനും മരുന്നുകള്‍ പാഴാവുന്ന പ്രശ്നം പരിഹരിക്കാനുമാണ് ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചതെന്നും ശരിയായ ദിശയിലുള്ളതാണ് തന്റെ നിര്‍ദേശമെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടതായും ഖലീല്‍ അല്‍ സാലിഹ് എം.പി പറഞ്ഞു . മറ്റുജിസിസി രാജ്യങ്ങൾ ഈ സംവിധാനം പിന്തുടരുന്നതായും എം.പി പറഞ്ഞു. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക . തീരുമാനം പ്രാബല്യത്തിലായാൽ സന്ദര്‍ശകകാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ സേവനങ്ങൾ ലഭിക്കും .
സ്വകാര്യ ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഗുണം ചെയ്യുന്ന തീരുമാനം സന്ദര്‍ശക വിസയില്‍ വരുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. ജോലിയന്വേഷിച്ചും മറ്റും സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് അധിക ചെലവുണ്ടാക്കും. സന്ദർശക വിസയിൽ എത്തുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കുമെന്നു കുവൈത്ത് ആരോഗ്യമന്ത്രി അലി അൽ ഉബൈദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .
Adjust Story Font
16