Quantcast

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 29000 വിദേശികളെ നാടുകടത്തി

MediaOne Logo

Jaisy

  • Published:

    14 April 2018 2:35 AM GMT

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 29000 വിദേശികളെ നാടുകടത്തി
X

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 29000 വിദേശികളെ നാടുകടത്തി

നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഇന്ത്യക്കാരാണ്

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 29000 വിദേശികളെ നാടുകടത്തി . നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഇന്ത്യക്കാരാണ്. വിവിധ കേസുകളില്‍ 31,000 വിദേശികളെ പോയ വർഷം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്​ ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

ഇഖാമ പരിശോധനയിൽ പിടിയിലായവർ, കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നിങ്ങനെ വിവിധ വകുപ്പുകളിലായാണ് 29000 വിദേശികളെ 2017 ൽ നാടുകടത്തിയത് അതായത് പ്രതിദിനം ശരാശരി 85 പേർ വീതം. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യാക്കാരാണ് കൂടുതല്‍. ഏകദേശം 9000ത്തിലധികം ഇന്ത്യക്കാർ ഒരു വർഷത്തിനകം നാടുകടത്തപ്പെട്ടു. ഈജിപ്തുകാർ, ഫിലിപ്പീനികൾ, എത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ്​ തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്ക ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മദ്യം, മയക്കുമരുന്നുകേസുകളിലകപ്പെട്ടവരാണ്​ കയറ്റി അയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്​. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്​. വിവിധ കേസുകളുടെ പേരിൽ 240 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 31000 വിദേശികളെ കഴിഞ്ഞ വർഷം കുറ്റാന്വേഷണ വിഭാഗം അറസ്​റ്റ്​ ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു . താമസകാര്യ വകുപ്പിന്റെ കണക്കു പ്രകാരം 2016ൽ നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കപ്പെട്ടവരുടെ പ്രതിദിന ശരാശരി 54 ആയിരുന്നു

TAGS :

Next Story