Quantcast

എബിസി ഏര്‍പ്പെടുത്തിയ സ്വർണ്ണ നാണയ സമ്മാന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

MediaOne Logo

Jaisy

  • Published:

    14 April 2018 11:10 AM GMT

റിയാദിലെ സ്ഥാപന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വര്‍ണനാണയങ്ങള്‍ വിജയികള്‍ക്ക് വിതരണം ചെയ്തു

സൌദിയിലെ പ്രമുഖ കാര്‍ഗോ ഗ്രൂപ്പായ എബിസി ഏര്‍പ്പെടുത്തിയ സ്വർണ്ണ നാണയ സമ്മാന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. റിയാദിലെ സ്ഥാപന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വര്‍ണനാണയങ്ങള്‍ വിജയികള്‍ക്ക് വിതരണം ചെയ്തു. നറുക്കെടുപ്പ് പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.എബിസി കാര്‍ഗോ വഴി സേവനം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കള്‍ക്കായിരുന്നു സമ്മാന പദ്ധതി. കാര്‍ഗോ അയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പടുന്ന 1280 പേര്‍ക്കാണ് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കുക. ഇതിന്റെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്.

ഒന്നാം ഘട്ട സമ്മാന വിതരണം വിതരണം റിയാദ് ഹെഡ് ഓഫിസിൽ നടന്നു. സുലൈമാന്‍ അല്‍ രുമൈഹാനീ, അബ്ദുല്ല അൽ മൻസൂരി ,നാസര്‍ കാരന്തൂര്‍ ,ബഷീർ പാങ്ങോട്, ഉബൈദ് എടവന്ന, അൻസാർ ,മുനീർ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സ്വര്‍ണ നാണയം വിതരണം ചെയ്തു .നരക്കെടുപ്പ് ചടങ്ങില്‍ നിരവധി പേരെത്തി. ജൂലായ് അവസാനം വരെയാണ് ഈ സമ്മാന പദ്ധതി. സൗദിയിലെ എബിസി കാർഗോ യുടെ മുഴുവൻ ബ്രാഞ്ചുകളിലും സമ്മാനമേളയുണ്ട്. പദ്ധതി വിജയിപ്പിച്ചവരോട് എ ബി സി കാർഗോ എം .ഡി ഡോ: ശരീഫ് അബ്ദുൽ ഖാദർ നന്ദി അറിയിച്ചു .പുതിയ ഓഫർ പ്രകാരം ഒരു കിലോ കാർഗോ 8.95 റിയാലിന് കാര്‍ഗോ അയക്കാം. സൗദിയിലെ മുഴുവന്‍ ബ്രാഞ്ചുകളും രാവിലെ 8 മണി മുതല്‍ രാത്രി 12 മണിവരെ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ബ്രാഞ്ചുകള്‍ രാവിലെ 6 മണി മുതല്‍ രാത്രി 1.30 വരെയും പ്രവര്‍ത്തിക്കും.

TAGS :

Next Story