Quantcast

ശൈഖ് ജാബിർ ആശുപത്രി 6 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നു റിപ്പോർട്ട്

MediaOne Logo

Jaisy

  • Published:

    15 April 2018 9:56 PM GMT

ശൈഖ് ജാബിർ ആശുപത്രി 6 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നു റിപ്പോർട്ട്
X

ശൈഖ് ജാബിർ ആശുപത്രി 6 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നു റിപ്പോർട്ട്

നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം ഞായറാഴ്ച ആരോഗ്യമന്ത്രാലയത്തിനു കൈമാറുമെന്ന് പൊതുമരാമത്തു മന്ത്രാലയം അറിയിച്ചു

കുവൈത്ത് വികസന പാതയിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ശൈഖ് ജാബിർ ആശുപത്രി ആറുമാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നു റിപ്പോർട്ട് . നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം ഞായറാഴ്ച ആരോഗ്യമന്ത്രാലയത്തിനു കൈമാറുമെന്ന് പൊതുമരാമത്തു മന്ത്രാലയം അറിയിച്ചു.

ജാബിർ ഹോസ്പിറ്റൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ എൻജിനീയർ ബസീന അസദ് ആണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി നിർമാണം 96 ശതമാനം പൂർത്തിയായിട്ടുണ്ട് . ശേഷിക്കുന്നത് മിനുക്കു പണികൾ മാത്രമാണ് . ദിവസങ്ങൾക്കുള്ളിൽ ഇതും പൂർത്തിയാകും. ഞായറായഴ്ച ആശുപത്രികെട്ടിടം ആരോഗ്യമന്ത്രാലയത്തിനു കൈമാറും . ഇരുമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും കൈമാറൽ ചടങ്ങെന്നും എൻജിനീയർ ബസീന അസദ് പറഞ്ഞു . ആരോഗ്യമന്ത്രാലയം ഏറ്റെടുക്കുന്നതോടെ ആറുമാസത്തിനുള്ളിൽ ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നാണ് കരുതപ്പെടുന്നത് . 2009 ലാണ് അമീര്‍ ശൈഖ് ജാബിര്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്റെ നാമധേയത്തിൽ ജുനൂബ് സൂറയിൽ ആശുപത്രിയുടെ നിർമാണം ആരംഭിച്ചത്. ഒരേ സമയം 1200 രോഗികളെ കിടത്തി ചികിൽസിക്കാൻ സൗകര്യം ഉള്ള ആശുപത്രിക്കു 30.4 കോടി ദീനാറാണ് നിര്‍മാണ ചെലവ് കണക്കാക്കിയത് . 12 നിലകളുള്ള പ്രധാന ബ്ലോക്കിന് പുറമെ ഡോക്ടര്‍മാര്‍രുടേയും പാരാ മെഡിക്കൽ ജീവനക്കാരുടേയും താമാസത്തിനായി റസിഡൻഷ്യൽ ബ്ലോക്കും 5000 കാറുകള്‍ , 50 ആംബുലൻസ് വാനുകൾ എന്നിവ ഉൾക്കൊള്ളുന്ന പാര്‍ക്കിംഗ് കെട്ടിടങ്ങളും ഒരുക്കിയിട്ടുണ്ട് . 26 ഓപ്പറേഷന്‍ തിയേറ്ററുകൾ എയർ ആംബുലൻസ് ഉൾപ്പെടെയുള്ള റെസ്ക്യൂ സംവിധാനങ്ങൾ , ആത്യാധുനിക ലബോറട്ടറികൾ, സ്കാനിംഗ് സെന്ററുകൾ , മെഡിക്കല്‍ ലൈബ്രറി, മള്‍ട്ടി പര്‍പ്പസ് തിയറ്റര്‍ എന്നിവയും ആശുപത്രി സമുച്ചയത്തിലുണ്ടാവും. ജാബിർ ആശുപ്രത്രിയുടെ നടത്തിപ്പ് ചുമതല ബ്രിട്ടീഷ് കമ്പനിയെ ഏൽപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

TAGS :

Next Story