സുരക്ഷിതമായി വാഹനമോടിക്കൂ... കൈനിറയെ സമ്മാനങ്ങള്‍ നേടൂ...
സുരക്ഷിതമായി വാഹനമോടിക്കൂ... കൈനിറയെ സമ്മാനങ്ങള്‍ നേടൂ...
പൊലീസിന്റെ ഹാപ്പി പട്രോള്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. റോഡ് ഉപഭോക്താക്കളുടെ സന്തോഷവും, ക്രിയാത്മകതയും ഉറപ്പുവരുത്തുക എന്നതും ഹാപ്പി പട്രോളിങ് ഓഫീസര്‍മാരുടെ ലക്ഷ്യമാണ്.
റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി അബൂദബി പൊലീസ് സമ്മാനവുമായി എത്തും. പൊലീസിന്റെ ഹാപ്പി പട്രോള്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. റോഡ് ഉപഭോക്താക്കളുടെ സന്തോഷവും, ക്രിയാത്മകതയും ഉറപ്പുവരുത്തുക എന്നതും ഹാപ്പി പട്രോളിങ് ഓഫീസര്‍മാരുടെ ലക്ഷ്യമാണ്.
അബൂദബിയില്‍ നിയമങ്ങള്‍ തെറ്റിക്കാതെ വാഹനമോടിക്കുന്നവരെ ഇങ്ങനെ ഒരു പൊലീസ് വാഹനം പിന്തുടര്‍ന്ന് വന്നാല്‍ ഭയപ്പെടേണ്ടതില്ല. കൈ നിറയെ സമ്മാനവുമായാണ് പൊലീസിന്റെ വരവ്. റോഡ് സുരക്ഷിതമായി ഉപയോഗിക്കുന്നതിന് പ്രമുഖ ഷോപ്പിങ് മാളുകളുടെയും കമ്പനികളുടെയും വൗച്ചറുകളാണ് സമ്മാനമായി ലഭിക്കും. അബൂദബി സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഹാപ്പി പട്രോള്‍ ആരംഭിച്ചത്.
ചെറിയ ഗതാഗതനിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇനി നിയമം ലംഘിക്കില്ലെന്ന് ഡ്രൈവറെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. മുന്നറിയിപ്പെന്ന നിലയില്‍ മഞ്ഞക്കാര്‍ഡ് നല്‍കും. ഇതാണ് ഹാപ്പിനസ് പട്രോള്‍ ഓഫീസര്‍മാരുടെ ജോലിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വലിയ കുറ്റങ്ങള്‍ക്ക് പക്ഷെ, ഇവര്‍ പിഴ വിധിക്കും. എന്നാല്‍ സുരക്ഷിതമായി വാഹനമോടിക്കുന്നവരെ കണ്ടെത്തി കൂടുതല്‍ സമ്മാനം നല്‍കാനാണ് മുന്‍ഗണന നല്‍കുകയെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16