ടൈം പാസ്സിംഗ് ചിത്രപ്രദര്‍ശനം സമാപിച്ചു
ടൈം പാസ്സിംഗ് ചിത്രപ്രദര്‍ശനം സമാപിച്ചു
14 രാജ്യങ്ങളില്‍ നിന്നുള്ള 30 ഓളം കലാകാരന്‍മാര്‍ പങ്കെടുത്തു
ഖത്തറിലെ മലയാളി ചിത്രകാരന്‍മാരുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള 30 ഓളം കലാകാരന്‍മാര്‍ നടത്തിവന്ന ചിത്രപ്രദര്‍ശനം സമാപിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ റിക്രിയേഷന്‍ സെന്ററിലാണ് ടൈം പാസ്സിംഗ് എന്ന തലക്കെട്ടോടെ പ്രദര്‍ശനമൊരുക്കിയത് .
ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദോഹ എന്ന സംഘടന വര്‍ഷങ്ങളായി ഖത്തറില്‍ നടത്തിവരുന്ന ചിത്രപ്രദര്‍ശനത്തിന് ഇത്തവണ വിഷയമായത് ടൈംപാസ്സിംഗ് എന്നതാണ് . ഒരേ വിഷയത്തില്‍ പലരാജ്യക്കാരായ 30 ഓളം ചിത്രകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ പ്രദര്‍ശനത്തിന് മഴവില്‍ ചന്തം പകര്‍ന്നത് ദേശാന്തര ശൈലികളിലും ചിത്ര സങ്കേതങ്ങളിലുമുള്ള വൈവിധ്യങ്ങള്‍ തന്നെയാണ് .ഇവരില്‍ മലയാളികളടക്കം 9 പേര്‍ ഇന്ത്യന്‍ ചിത്രകാരന്‍മാരാണ്. പ്രദര്‍ശനത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് മുമ്പാകെ ദിവസവും ലൈവ് ചിത്ര രചനയും ഒരുക്കിയിരുന്നു. ചിത്രകാരന്‍മാരുടെ ദേശാന്തര വൈവിധ്യം പോലെ സന്ദര്‍ശകരായും പല രാജ്യക്കാരായ ആസ്വാദകരാണ് ഖത്തര്‍ ഫൗണ്ടേഷനിലെത്തിയത് .
Adjust Story Font
16