ഉപരോധത്തെ മറികടക്കാനായി ഖത്തറില്‍ സ്വദേശി ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുന്നു
ഉപരോധത്തെ മറികടക്കാനായി ഖത്തറില്‍ സ്വദേശി ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുന്നു
തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഖത്തറിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിച്ചു
ഉപരോധത്തെ മറികടക്കാനായി ഖത്തറില്‍ സ്വദേശി ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുന്നു. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഖത്തറിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിച്ചു. പുതിയ സാഹചര്യം മുന്‍ നിര്‍ത്തി ഒമാനിലെ സൊഹാര്‍ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നു. നിര്‍മ്മാണ മേഖലയിലെ സാമഗ്രികളടക്കം രാജ്യത്ത് സ്‌റ്റോക്കുള്ളതായി അധികൃതര്‍ അറിയിച്ചു.
ഉപരോധം തുടങ്ങിയതു മുതല്‍ തന്നെ ഖത്തര്‍ വിപണിയില്‍ സജീവമായി ത്തുടങ്ങിയ സ്വദേശി ഉത്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനികള്‍ . ഭക്ഷ്യോത്പന്ന നിര്‍മ്മാണ കമ്പനികളില്‍ കൂടുതല്‍ ഷിഫ്റ്റുകളില്‍ ജിവനക്കാരെ നിശ്ചയിച്ചാണ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് പാലുല്‍പ്പന്നങ്ങളും പച്ചക്കറി മാംസം എന്നിവയമാണ് പ്രധനമായി ഉത്പാദിപ്പിക്കുന്നത് .അല്‍റയ്യാന്‍ എന്ന പേരിലുള്ള മെയ്ഡ് ഇന്‍ ഖത്തര്‍ കോഴി അടുത്തയാഴ്ച വിപണിയിലെത്തും . ഇറാനില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളുമായി 5 വിമാനങ്ങളും 2 കപ്പലുകളുമാണ് ദോഹയിലെത്തിയത് . ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ ഇറാനിയന്‍ ഉത്പന്നങ്ങളും കൂടുതലായി ഇടം പിടിച്ചിട്ടുണ്ട് . തുര്‍ക്കി ഫാര്‍ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ വിപണിയിലെ തരംഗമാണ് . ഒമാനിലെ സൊഹാര്‍ തുറമുഖത്ത് നിന്ന് ദോഹയിലേക്കുളള ചരക്കു കപ്പല്‍ നീക്കം യാഥാര്‍ത്ഥ്യമാക്കിയതിനു പുറമെ സൊഹാര്‍ വിമാനത്താവളം അന്താരാഷ്ട്രമാക്കാനാണ് അധികൃതരുടെ തീരുമാനം. അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്ന് ഖത്തറുമായി പുതിയ വ്യാപാര ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്ത രാജ്യങ്ങളും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് . നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായതായി സൊഹാര്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞു. നേരത്തെ വിപണിയിലുള്ളതിനെക്കാള്‍ കൂടുതല്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങളും ഖത്തര്‍ വിപണിയില്‍ വ്യാപകമായിട്ടുണ്ട്. രാജ്യത്ത് നിര്‍മ്മാണ സാമഗ്രികളടക്കം ദീര്‍ഘകാലത്തേക്ക് സ്റ്റോക്കുള്ളതായും അധികൃതര്‍ വ്യക്തമാക്കി .
Adjust Story Font
16