Quantcast

റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു

MediaOne Logo

Jaisy

  • Published:

    15 April 2018 1:55 AM GMT

റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു
X

റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു

അടുത്ത വര്‍ഷം മാര്‍ച്ച് 18 മുതലാണ് നിയമം പ്രാബല്യത്തിലാവുക

റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് 18 മുതലാണ് നിയമം പ്രാബല്യത്തിലാവുക. ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. ഹിജ്റ വര്‍ഷം റജബ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ട്വിറ്റര്‍ വഴിയാണ് ഉത്തരവ് പുറത്ത് വിട്ടത്. കഴിഞ്ഞ ആറ് മാസം അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണത്തിനുള്ള തീരുമാനം. സ്ഥാപന ഉടമകള്‍, തൊഴില്‍ രംഗത്തെ വിദഗ്ദര്‍ എന്നിവരിലായിരുന്നു സര്‍വേ. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. എന്നാല്‍ സ്വദേശിവത്കരണത്തിന് ഈ തീരുമാനം ആക്കം കൂട്ടമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട അവസ്ഥയൊരുക്കാനും ജോലിക്കാരെ നിയമിക്കാനുമാണ് ആറ് മാസത്തെ സാവകാശം. ഇതൊടൊപ്പം സ്വദേശി ജീവനക്കാര്‍ക്കുള്ള പരിശീലനവുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിയിലൂടെ തൊഴില്‍ പരിശീലനം നേടാനും ഈ സമയംകൊണ്ടാകും. റെന്റ് എ കാര്‍ മേഖലയില്‍ നിലവില്‍ ഭൂരിപക്ഷവും വിദേശികളാണ് ജോലി ചെയ്യുന്നത്.
ഇവയില്‍ പല സ്ഥാപനങ്ങളും ബിനാമി സ്വഭാവത്തില്‍ നടക്കുന്നതാണെന്നും മന്ത്രാലയം പറഞ്ഞിരുന്നു. തൊഴില്‍ നിയമത്തിലെ 39ാം അനുഛേദത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണിവ. ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലാതാക്കലും സ്വദേശിവത്കരണത്തിന്റെ ലക്ഷ്യമാണ്.

തൊഴില്‍ മന്ത്രാലയത്തോടൊപ്പം തദ്ദേശഭരണം, ഗതാഗതം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഈ മേഖലയിലെ സ്വദേശിവത്കരണം. ഈ രംഗത്തെ വന്‍കിട നിക്ഷേപകരില്‍ നിന്നുള്ള സഹകരണവും തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്.

TAGS :

Next Story