പ്രവാസ ലോകത്ത് വ്യത്യസ്തമായി യാമ്പു മലയാളി അസോസിയേഷന്‍
പ്രവാസ ലോകത്ത് വ്യത്യസ്തമായി യാമ്പു മലയാളി അസോസിയേഷന്‍
വിവിധ സംഘടനകളിലുള്ളവര്‍ ഒന്നിച്ച് അഞ്ചു വര്‍ഷത്തോളമായി ഈ കൂട്ടായ്മയിലൂടെ ജനസേവന രംഗത്ത് സജീവമാണ്
സംഘടനകളേറെയുള്ള പ്രവാസ ലോകത്ത് വ്യത്യസ്തമാവുകയാണ് സൌദിയിലെ യാമ്പുവിലുള്ള മലയാളി അസോസിയേഷന്‍. വിവിധ സംഘടനകളിലുള്ളവര്‍ ഒന്നിച്ച് അഞ്ചു വര്‍ഷത്തോളമായി ഈ കൂട്ടായ്മയിലൂടെ ജനസേവന രംഗത്ത് സജീവമാണ്. ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ ലക്ഷങ്ങളുടെ സഹായമാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇവരെത്തിച്ചത്.
അംഗങ്ങളില്‍ നിന്നുള്ള തുഛമായ മാസാന്ത വരിസംഖ്യയാണ് യാമ്പു മലയാളി അസോസിയേഷന്റെ പ്രധാന വരുമാനം. വൈ.എം.എ സൗഹൃദ വേദിയുടെ കീഴിൽ രൂപവത്കരിച്ച 'നന്മ യാമ്പു' ഇതിനകം നിർധനരായ നൂറോളം കിഡ്‌നി, കാൻസർ രോഗികളുടെ ചികിത്സക്കായി ഇരുപത്തിയാറ് ലക്ഷം രൂപയുടെ ധനസഹായമാണ് നൽകിയത്. ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്ന് അർഹരായവർക്ക് എല്ലാമാസവും ചേരുന്ന 'നന്മ' നിർ വാഹക സമിതി യോഗം ചികിത്സാ ഫണ്ടിൽ നിന്ന് ധനസഹായം നൽകുന്നു.
കേരളത്തിൽ സർക്കാർ അംഗീകാരത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സാമൂഹിക സന്നദ്ധ സംഘടനകൾക്ക് രണ്ട് ഡയാലിസിസ് മെഷീൻ സംഭാവനയായി നൽകാനാണിപ്പോള്‍ സംഘടനയുടെ ശ്രമം. ഇതിനായുള്ള ശ്രമത്തിലാണിപ്പോള്‍ നന്മ. വ്യവസായ നഗരിയിൽ വർധിച്ച് വരുന്ന തൊഴിൽ രഹിതരുടെ ആധിക്യം കണക്കിലെടുത്ത് 'ജോബ് സെൽ' ആരംഭി ച്ചതും 'രക്തദാന സെൽ' രൂപവത്കരിച്ചതും സേവന രംഗത്തെ പുതിയ കാൽവെപ്പാണ്. രാഷ്ട്രീയ സാംസ്കാരിക സംഘടനാ വേദികളിൽ വേറിട്ട കാഴ്‌ചപ്പാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന സംഘടനാ നേതാക്കൾ യാമ്പു വിലെ ഒരുമയുടെ പെരുമ വിളിച്ചോതുന്ന ഈ കൂട്ടായ്മായില്‍ ഒന്നാണ്.
Adjust Story Font
16