ജനാദിരിയ പൈതൃകോത്സത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ പവലിയന്‍
ജനാദിരിയ പൈതൃകോത്സത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ പവലിയന്‍
ഇന്ത്യന്‍ കലാപ്രകടനങ്ങള്‍ ആസ്വദിച്ച് സൌദികള്‍
സൌദിയുടെ ജനാദിരിയ പൈതൃകോത്സവത്തിലെ ജനകീയ വേദിയാവുകയാണ് ഇന്ത്യന്‍ പവലിയന്‍. വൈകീട്ടോടെ നടക്കുന്ന കലാ പ്രകടനത്തിലേക്ക് നൂറു കണക്കിന് സൌദികളാണ് ഒഴുകിയെത്തുന്നത്. കേരളത്തില്‍ നിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങളാണ് മേളയെ ആദ്യ ദിനങ്ങളില്‍ സമ്പന്നമാക്കുന്നത്.
പൈതൃകോത്സവത്തിലേക്ക് ഒഴുകിയെത്തുകയാണ് സൌദികള്‍. വരും ദിവസങ്ങളില്‍ വന്‍ തിരക്കാകും മേളയില്‍. ഇവിടെ ശ്രദ്ധേയ സാന്നിധ്യമാണ് അതിഥി രാജ്യമായ ഇന്ത്യയുടെ പവലിയന്‍. ബാച്ചിലേഴ്സിന് അനുമതിയുള്ള ആദ്യ ദിനങ്ങളില്‍ കേരളത്തിന്റെ തനത് കലാപ്രകടനങ്ങളാണ് ഇന്ത്യന്‍ പവലിയനിലെ വേദിയിലെത്തിയത്.
കേരളത്തില്‍ നിന്നുള്ള വാദ്യ സംഘത്തിന്റെ പ്രകടനമായിരുന്നു ആദ്യം. നൂറുകണക്കിന് പേരാണിത് കാണാനെത്തിയത്. കേരളത്തില്‍ നിന്നെത്തിയ കഥകളി സംഘത്തിന്റേതായിരുന്നു തുടര്‍ന്നുള്ള പ്രകടനം.
ദേശീയ സുരക്ഷാ സേനയുടെ മേല്‍നോട്ടത്തിലുള്ള മേളയില്‍ വരും ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളുണ്ടാകും. നാളെ മുതല്‍ കുടുംബങ്ങളെത്തുന്നതോടെ മേള ജനകീയമാവും. ഒപ്പം ജനകീയ കലാപ്രകടനങ്ങളും വേദിയിലെത്തും.
Adjust Story Font
16