കുവൈത്തില്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് ഏറ്റവും കൂടിയ താപനില
കുവൈത്തില്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് ഏറ്റവും കൂടിയ താപനില
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രത്യേക പഠനസമിതി രൂപീകരിക്കുമെന്ന് യു എൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു
കുവൈത്തിൽ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് പൂർവ്വാർദ്ധഗോളത്തിലെ ഏറ്റവും കൂടിയ താപനിലയാണെന്ന് വിലയിരുത്തൽ . ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രത്യേക പഠനസമിതി രൂപീകരിക്കുമെന്ന് യു എൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു .
ജൂണ്‍ ആദ്യത്തോടെ തുടങ്ങിയ വേനല്‍ ജൂലൈ അവസാനത്തോടെയാണ് ശക്തമായത് . ജൂലായ് 21 നു രാജ്യത്തിന്റെ പലഭാഗങ്ങളിലും അതികഠിനമായ ചൂടാണ് അനുഭവപ്പെട്ടത് . മിത്രിബ മേഖലയിൽ അന്ന് 54 ഡിഗ്രി സെൽഷ്യസ് താപനില കാണിച്ചിരുന്നു . കുവൈത്ത് സിറ്റിയില്‍ 50.2ഉം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 51ഉം ജഹ്റയില്‍ 52ഉം ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. മിത്രിബയിൽ രേഖപ്പെടുത്തിയ 54 ഡിഗ്രി സെൽഷ്യസ് ഏഷ്യൻ രാജ്യങ്ങളിൽ ഇത് വരെ അനുഭവപ്പെട്ടതിൽ ഏറ്റവും കൂടിയ ചൂടാണെന്നു ലോകകാലാവസ്ഥ പഠന സമതി അംഗമായ ഉമർ ആൾ ബദൂർ പറഞ്ഞു . ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കുന്നതിനായി പ്രത്യേക പഠന സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു . 1913 ൽ കാലിഫോർണിയയിലെ ഫർനെയിസ് ക്രീക്കിൽ അനുഭവപ്പെട്ട 56.7 ഡിഗ്രി സെൽഷ്യസ് ആണ് ലോകത്തു ഇത് വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ താപനിലയെന്നും ഉമർ ആൾ ബദൂർ കൂട്ടിച്ചേർത്തു . അതിനിടെ കടുത്ത ചൂടിൽ ടയറുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വാഹനഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വിഭാഗം നിർദേശിച്ചു .
Adjust Story Font
16