കുവൈത്തിൽ വിദേശികൾക്ക് നൽകി വരുന്ന സേവനങ്ങൾ ബജറ്റ് കമ്മിക്കു കാരണമാകുന്നു
കുവൈത്തിൽ വിദേശികൾക്ക് നൽകി വരുന്ന സേവനങ്ങൾ ബജറ്റ് കമ്മിക്കു കാരണമാകുന്നു
വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിൽ സന്തുലനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ സമിതി ചർച്ച ചെയ്യും
കുവൈത്തിൽ വിദേശികൾക്ക് നൽകി വരുന്ന സേവനങ്ങൾ ബജറ്റ് കമ്മിക്കു കാരണമാകുന്നതായി പാർലമെന്റ് ധനകാര്യ സമിതി. വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിൽ സന്തുലനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ സമിതി ചർച്ച ചെയ്യും. ചില പ്രത്യേക രാജ്യക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് നിയന്ത്രിക്കണമെന്നും ധനകാര്യ സമിതി ശിപാർശ ചെയ്തു.
ജനസംഖ്യാ ക്രമീകരണ നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പ്രത്യേക പാർലമെന്ററി കമ്മിറ്റി രൂപവത്കരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ആണ് ധനകാര്യ സമിതി പ്രാഥമികമായി ചർച്ചക്കെടുക്കുന്നത് . മറ്റു നിർദ്ദേശങ്ങൾ പുതിയ സർക്കാർ രൂപവത്കരിച്ചതിന് ശേഷം സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ മാറ്റിവച്ചിരിക്കുകയാണെന്ന് ധനകാര്യ സമിതി വക്താവ് സാലിഹ് ആശൂർ എം.പി പറഞ്ഞു. ചില വിദേശ രാജ്യക്കാരുടെ സാന്നിധ്യം സ്വദേശികളുടെ എണ്ണത്തേക്കാൾ അധികമാണ്. വിദേശികൾക്ക് നൽകുന്ന സേവനങ്ങൾ ബജറ്റ് കമ്മി ഉൾപ്പെടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാവുന്നുന്നുമുണ്ട്. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വരും വർഷങ്ങളിൽ ഗവണ്മെന്റ് കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ടെന്നും സാലിഹ് ആശൂർ എംപികൂട്ടിച്ചേർത്തു. കുവൈത്തിൽ ജനസംഖ്യാസന്തുലനം നടപ്പാക്കേണ്ടത് അനിവാര്യമെന്നും ജി.സി.സി അംഗ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യന്‍ പൗരന്മാരും ഒഴികെയുള്ള വിദേശികള്‍ക്ക് രാജ്യത്തു താമസിക്കുന്നതിന് കാലപരിധി നിശ്ചയിക്കണമെന്നും സുപ്രീം പ്ലാനിങ് കൗൺസിൽ നേരത്തെ ശിപാർശ ചെയ്തിരുന്നു .
Adjust Story Font
16