ഗള്‍ഫ് സാമ്പത്തിക മേഖലക്ക് പ്രതീക്ഷ നല്‍കി എണ്ണ വില വര്‍ധിച്ചു
ഗള്‍ഫ് സാമ്പത്തിക മേഖലക്ക് പ്രതീക്ഷ നല്‍കി എണ്ണ വില വര്‍ധിച്ചു
ബാരലിന് 62.44 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പന
ഗള്‍ഫ് സാമ്പത്തിക മേഖലക്ക് പ്രതീക്ഷ നല്‍കി എണ്ണക്ക് വീണ്ടും വില വര്‍ധിച്ചു. ബാരലിന് 62.44 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പന. 2015ന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്. എണ്ണ വില വീണ്ടും ഉയരുമെന്നാണ് സൂചന. 2018ലേക്കുള്ള ബജറ്റ് തയ്യാറാക്കുന്ന വേളയിലാണ് എണ്ണ വില ഉയര്‍ന്നത്. സാമ്പത്തിക രംഗത്ത് വന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഉയര്‍ച്ച. ക്രൂഡ് ഓയില്‍ ബാരലിന് 62.44 ഡോളറെന്നത് രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലയാണ്.
സൗദി സാമ്പത്തിക മേഖലയില്‍ കിരീടാവകാശി സ്വീകരിച്ച നടപടികള്‍ എണ്ണ വിപണിയില്‍ ഉണര്‍വുണ്ടാവാന്‍ കാരണമായിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി, റഷ്യ എന്നീ പ്രമുഖ ഉല്‍പാദന രാജ്യങ്ങളുടെ നേതൃത്വത്തില്‍ എണ്ണ ഉല്‍പാദന നിയന്ത്രണമുണ്ട്. ഇത് 2018 അവസാനം വരെ നീട്ടാന്‍ നീക്കം നടക്കുന്നതും വില വര്‍ധനവിന് കാരണമായി. നവംബര്‍ 30ന് വിയന്നയില്‍ എണ്ണയുത്പാദക രാജ്യങ്ങളുടെ സമ്മേളനമുണ്ട്.
ഇതിന് മുമ്പായി ഉല്‍പാദന നിയന്ത്രണം നീട്ടാന്‍ സമയവായ ശ്രമത്തിലാണ് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. ഒപെകിന് അകത്തും പുറത്തുമുള്ള 24 രാജ്യങ്ങളുടെ പിന്തുണ ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ എണ്ണ വില മികച്ച നിലയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാന്ദ്യത്തിലായരുന്ന വിപണിക്ക് ഉണര്‍വാകും വിലക്കയറ്റം.
Adjust Story Font
16