ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ച അജ്മാൻ വനിതക്ക് അഭിനന്ദന പ്രവാഹം
ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ച അജ്മാൻ വനിതക്ക് അഭിനന്ദന പ്രവാഹം
റാസൽഖൈമ സിവിൽ ഡിഫൻസ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് വനിതയെയും അവരുടെ പിതാവിനെയും ആദരിച്ചത്
വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തിൽ ഓടുകയായിരുന്ന ഇന്ത്യൻ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അജ്മാൻ വനിതക്ക് അഭിനന്ദന പ്രവാഹം. റാസൽഖൈമ സിവിൽ ഡിഫൻസ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് വനിതയെയും അവരുടെ പിതാവിനെയും ആദരിച്ചത്.
ഇത് റാസൽഖൈമ സ്വദേശിനി ജവഹർ സെയ്ഫ് അൽ കുമൈത്തി. യു.എ.ഇ ഒന്നാകെ ഇപ്പോൾ താരമാണിവർ. റോഡിൽ അപകടത്തിൽപെട്ട വാഹനത്തിന്തീപിടിച്ചപ്പോൾ ഒരു ഇന്ത്യൻ ഡ്രൈവറുടെ രക്ഷകയായി മാറുകയായിരുന്നു ഇവർ. റാസൽഖൈമ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേയ്ക്ക് മടങ്ങുമ്പോൾ ആയിരുന്നു ജവഹർ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യൻ ഡ്രൈവറെ രക്ഷിച്ചത്. റാസൽഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം. യുവതിയുടെ നടപടിയെ 'ദൈവത്തിന്റെ കൈ' എന്നായിരുന്നു റാസൽഖൈമ പൊലീസ് വിശേഷിപ്പിച്ചത്.
ജവഹർ സെയ്ഫ് അൽ കുമൈത്തിയെയും അവരുടെ പിതാവിനെയും റാസൽഖൈമ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തേക്ക് ക്ഷണിച്ചാണ് അഭിനന്ദനം അറിയിച്ചത്. കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് യുവതിയുടെ ഇടപെടലെന്നും പെൺകുട്ടിയുടെ സമയോചിത ഇടപെടൽ കാരണം തീപിടിത്തത്തിൽ നിന്നും ഒരു ഡ്രൈവറുടെ ജീവനാണ് രക്ഷിക്കാൻ സാധിച്ചതെന്നും ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു. യുവതിയുടെ ധീര നടപടിയ്ക്കുള്ള സമ്മാനമായി, അവരുടെ വീട്ടിൽ സ്മോക്ക് ഡിക്റ്ററ്റേഴ്സ് സ്ഥാപിക്കുമെന്ന് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. യുഎഇ ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സയീദ് അൽ നഹ്‍യാനും യുവതിയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കാൻ ഉത്തരവിട്ടു. യു.എ.ഇ മാധ്യമങ്ങളിലും മിന്നും താരമായി മാറിയിരിക്കുകയാണ് ഈ യുവതി.
Adjust Story Font
16