സൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതി
സൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതി
തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് ശമ്പളം നൽകിയിട്ടുണ്ടോ എന്ന്ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന്തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം. തൊഴിലാളികളുടെ ശമ്പളം നിശ്ചിത സമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് 3000 റിയാൽ വരെ പിഴയുണ്ടാകും. പദ്ധതി നടപ്പിലായി രണ്ടുമാസം പിന്നിടുന്നതോടെ മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിക്കേണ്ടി വരും.
40 മുതൽ 59 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് 12ആം ഘട്ടത്തില്‍ ഉൾപ്പെടുക. ഇത്തരത്തില്‍ 14288 സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. ഇതില്‍ ഏകദേശം 6,87,607 തൊഴിലാളികളും. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും 'വേതന സുരക്ഷ പദ്ധതി' നടപ്പിലാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.
തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് ശമ്പളം നൽകിയിട്ടുണ്ടോ എന്ന്ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം ജോലികൾക്കുള്ള വേതനം നിർണയിക്കണം. ഇതിലൂടെ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങൾ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പിലാക്കും തൊഴിൽ മന്ത്രാലയ വ്യവസ്ഥയനുസരിച്ച് ശബളം കൃത്യ സമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് 3000 റിയാൽ വരെ പിഴയുണ്ടാകും.
തൊഴിലാളികളുടെ എണ്ണമനുസരിച്ച പിഴ കൂടും. പദ്ധതി നടപ്പിലാക്കി രണ്ട് മാസത്തിനുള്ളിൽ ശമ്പള വിവരം നൽകാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയ സേവനങ്ങൾ നിർത്തലാക്കും. എങ്കിലും ഇഖാമ ഇഷ്യു ചെയ്യുക, പുതുക്കുക എന്നീ സേവനങ്ങൾ ലഭ്യമാകും. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകാതിരുന്നാൽ സ്ഥാപനങ്ങൾക്കുള്ള മുഴുവൻ സേവനങ്ങളും നിർത്തലാക്കും. തൊഴിൽ കാർഡ് കാലാവധി തീർന്നിട്ടില്ലെങ്കിൽ തൊഴിലാളികൾക്ക് തൊഴിലുടമയുടെ സമ്മതം കൂടാതെ മറ്റ് സ്ഥാപനത്തിലേക്ക് മാറാം.
ദേശീയ പരിവർത്തന പദ്ധതി 2020 െൻറ ഭാഗമായാണ്പദ്ധതി. സ്വകാര്യ തൊഴിൽ മേഖല സുരക്ഷിതവും അനുയോജ്യവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും തൊഴിൽ സാമൂഹ്യവികസന മന്ത്രാലയ വക്താവ് പറഞ്ഞു.
Adjust Story Font
16