യൂത്ത് ഇന്ത്യ ക്രിക്കറ്റ് മത്സരത്തിന് റിയാദില്‍ ഈ മാസം 9ന് തുടക്കമാകും
യൂത്ത് ഇന്ത്യ ക്രിക്കറ്റ് മത്സരത്തിന് റിയാദില്‍ ഈ മാസം 9ന് തുടക്കമാകും
ഇരുപതിലേറെ ടീമുകള്‍ അണിനിരക്കുന്ന മത്സരത്തിന്റെ ട്രോഫി ലോഞ്ചിങ് മലാസില്‍ വെച്ച് നടന്നു
സൌദിയിലെ റിയാദില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് മത്സരത്തിന് ഈ മാസം 9ന് തുടക്കമാകും. ഇരുപതിലേറെ ടീമുകള്‍ അണിനിരക്കുന്ന മത്സരത്തിന്റെ ട്രോഫി ലോഞ്ചിങ് മലാസില്‍ വെച്ച് നടന്നു. വിവിധ ടീമുകളുടെ പ്രതിനിധികളടക്കം നിരവധി പേര്‍ ചടങ്ങിനെത്തി.
ആദ്യമായാണ് യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നത്. യൂത്ത് ഇന്ത്യ ഫ്രണ്ടി കപ്പ് എന്ന പേരിലാണ് മത്സരം. റിയാദിലെ 24 ക്രിക്കറ്റ് ടീമുകള്‍ മത്സരത്തില്‍ ഏറ്റുമുട്ടും. മത്സരത്തിലെ ജേതാക്കള്‍ക്കുള്ള ട്രോഫിയുടെ ലോഞ്ചിങ് ഫ്രെണ്ടി കമ്യൂണിക്കേഷന്‍സ് തലവന്‍ സുഹൈല്‍ സിദ്ദീഖി നിര്‍വ്വഹിച്ചു. മാര്‍ച്ച് 9ന് തുടങ്ങുന്ന മത്സരങ്ങള്‍ ഒരു മാസം നീളും. ഏപ്രില്‍ 13ന് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാകും ഫൈനല്‍. ട്രോഫി ലോഞ്ചിങ് ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളും സ്പോണ്‍സര്‍മാരും പങ്കെടുത്തു.
ടൂര്‍ണ്ണമെന്റിന്റെ നിയമാവലി അന്‍സീം വിശദീകരിച്ചു. യൂത്ത് ഇന്ത്യാ പ്രസിഡന്റ് ബഷീര്‍ രാമപുരം, കെസിഎ റിയാദ് സെക്രട്ടറി ജോജി, യൂത്ത് ഇന്ത്യ ഫുട്ബോള്‍ ടീം മാനേജര്‍ അബ്ദുല്‍ കരീം, മജീദ് തുപ്പത്ത് എന്നിവരും സിറ്റി ഫ്ലവര്‍, ട്രാന്‍സ് കോണ്ടിനെന്റല്‍ പ്രതിനിധികളും സംസാരിച്ചു. റിഷാദ്, ആഷിഖ്, മുഹ്സിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
Adjust Story Font
16