ആക്രമണം ചെങ്കടലിലെ എണ്ണ ഗതാഗതത്തെ ബാധിക്കില്ലെന്ന് സൗദി
ആക്രമണം ചെങ്കടലിലെ എണ്ണ ഗതാഗതത്തെ ബാധിക്കില്ലെന്ന് സൗദി
കഴിഞ്ഞ ദിവസമാണ് ചെങ്കടലില്‍ സൌദി കപ്പലിന് നേരെ ആക്രമണം നടന്നത്
യമന്‍ വിഘടനവാദികളായ ഹൂതികള്‍ എണ്ണക്കപ്പലിനെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെങ്കടലിലെ എണ്ണ ഗതാഗതത്തെ ബാധിക്കില്ലെന്ന് സൗദി. കഴിഞ്ഞ ദിവസമാണ് ചെങ്കടലില്‍ സൌദി കപ്പലിന് നേരെ ആക്രമണം നടന്നത്. കരാര്‍ ചെയ്ത രാജ്യങ്ങള്‍ക്കുള്ള എണ്ണ യഥാസമയം എത്തിക്കുമെന്നും സൌദി അറിയിച്ചു.
എണ്ണക്കപ്പലിനെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെങ്കടലിലെ എണ്ണ ഗതാഗതത്തെ ബാധിക്കില്ലെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹാണ് പറഞ്ഞത്. സൗദി കരാര്‍ ചെയ്ത രാജ്യങ്ങള്‍ക്കുള്ള എണ്ണ യഥാസമയം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അബ്ഖേഖ് എന്ന എണ്ണക്കപ്പലിന് നേരെയാണ് ഹുദൈദ തുറമുഖത്തിനടുത്തുവെച്ച് ചൊവ്വാഴ്ച ഹൂതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഹൂതികളുടെ ആക്രമണം പരാജയമായിരുന്നുവെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര കപ്പല്‍സഞ്ചാര മര്യാദകള്‍ക്കും കരാറിനും വിരുദ്ധമാണ് ഹൂതി നടപടി. എന്നാല്‍ മേഖലയിലെ സാമ്പത്തിക മേഖലയെയോ എണ്ണ വിപണിയെയോ സംഭവം ബാധിക്കില്ല. സൗദിയുടെ ബാബുല്‍ മന്‍ദബ് വഴിയും ചെങ്കടല്‍ വഴിയും കടന്നുപോകുന്ന കപ്പലുകളുടെയും ഗതാഗതം സാധാരണ പോലെ തടരുകയാണ്. സൗദിയിലെ എണ്ണ ഉല്‍പാദന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്‍കരുതലുകളൊന്നും ഹൂതി ആക്രമണത്തത്തെുടര്‍ന്ന് സ്വീകരിച്ചിട്ടില്ലെന്നും ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
Adjust Story Font
16