ഷാര്‍ജയില്‍ കുട്ടികളുടെ വായനാ വസന്തത്തിന് തുടക്കമായി
ഷാര്‍ജയില്‍ കുട്ടികളുടെ വായനാ വസന്തത്തിന് തുടക്കമായി
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മേള ആതിഥ്യമരുളും
ഷാര്‍ജയില്‍ കുട്ടികളുടെ വായനാ വസന്തത്തിന് തിരി തെളിഞ്ഞു. പത്ത് ദിവസം നീളുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മേള ആതിഥ്യമരുളും.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയാണ് കുട്ടികള്‍ക്കായി വായനയുടെ പുതിയ പ്രപഞ്ചം തുറന്നു കൊടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളുടെ പുസ്തകങ്ങളുടെ പ്രസാധകര്‍ മേളയിലേക്ക് എത്തി. പുസ്തകങ്ങളുടെ ഉള്ളടക്കം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഇല്ലസ്ട്രേഷന്‍ വിഭാഗം. കുട്ടി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന കിഡ്സ് കഫേ, കളികള്‍, വിനോദങ്ങള്‍ എന്നിവ വായനാമേളയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കും. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘാടകര്‍.
ശോഭന വിശ്വനാഥ്, നിഷിദ ഭവാനി, നന്ദിനി നായര്‍, അനുഷ്ക രവി കുമാര്‍ തുടങ്ങിയ ഇന്ത്യന്‍ എഴുത്തുകാരും അടുത്തദിവസങ്ങളില്‍ മേളയിലെത്തും. മൊത്തം രണ്ടായിരത്തി തൊള്ളായിരത്തിലേറെ പരിപാടികളാണ് മേളയുടെ ഭാഗമായി ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുക. ദിവസവും രാവിലെ 9 മുതല്‍ രാത്രി 7.30 വരെയാണ് മേള.
Adjust Story Font
16