Quantcast

കേരളം സമർപ്പിച്ച പ്രവാസിക്ഷേമ പദ്ധതികളിൽ ഷാർജ ഭരണകൂടം പ്രാഥമിക നടപടികൾ തുടങ്ങി

MediaOne Logo

Jaisy

  • Published:

    19 April 2018 10:56 PM GMT

കേരളം സമർപ്പിച്ച പ്രവാസിക്ഷേമ പദ്ധതികളിൽ ഷാർജ ഭരണകൂടം പ്രാഥമിക നടപടികൾ തുടങ്ങി
X

കേരളം സമർപ്പിച്ച പ്രവാസിക്ഷേമ പദ്ധതികളിൽ ഷാർജ ഭരണകൂടം പ്രാഥമിക നടപടികൾ തുടങ്ങി

കേരള സന്ദർശന വേളയിൽ ഉറപ്പു നൽകിയ എല്ലാ കാര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപ്പാക്കാനാണ്​ ഷാർജ ഭരണാധികാരിയുടെ തീരുമാനം

തടവുകാരുടെ മോചനം യാഥാർഥ്യമായതോടെ കേരളം സമർപ്പിച്ച പ്രവാസിക്ഷേമ പദ്ധതികളിൽ ഷാർജ ഭരണകൂടം പ്രാഥമിക നടപടികൾ ആരംഭിച്ചു. വൈകാതെ തന്നെ ഉന്നതതല പ്രതിനിധി സംഘം കേരളത്തിലെത്തും.

കേരള സന്ദർശന വേളയിൽ ഉറപ്പു നൽകിയ എല്ലാ കാര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപ്പാക്കാനാണ്​ ഷാർജ ഭരണാധികാരിയുടെ തീരുമാനം. ഉത്തരവിറങ്ങി അധികം വൈകാതെ 149 തടവുകാരുടെയും മോചനം ഉറപ്പാക്കുകയായിരുന്നു ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമി.

കേരളം സമർപ്പിച്ച പ്രധാന പദ്ധതികളിൽ മൂന്നെണ്ണം മുഖ്യമായി പരിഗണിക്കാനാണ്​ തീരുമാനം. കുറഞ്ഞ വരുമാനക്കാരായ മലയാളികൾക്ക്​ ഷാർജയിൽ താമസ സമുച്ചയം, കേരളത്തിന്റെ മുദ്രകൾ ഉൾച്ചേർന്ന സാംസ്കാരിക കേന്ദ്രം, മെഡിക്കൽ, എഞ്ചിനിയറിങ്ങ്​ കോളജുകൾ അടങുന്ന വിദ്യാഭ്യാസ പദ്ധതി എന്നിവക്കാണ്​ ഊന്നൽ ലഭിക്കുക.

TAGS :

Next Story