Quantcast

പാചകം ചെയ്യുന്നതിന് നിരോധം; ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാതെ ഹാജിമാര്‍

MediaOne Logo

Khasida

  • Published:

    21 April 2018 9:02 PM GMT

പാചകം ചെയ്യുന്നതിന് നിരോധം; ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാതെ ഹാജിമാര്‍
X

പാചകം ചെയ്യുന്നതിന് നിരോധം; ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാതെ ഹാജിമാര്‍

ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാത്തതിനാല്‍ പലരും പകല്‍ ഭക്ഷണം കഴിച്ചിരുന്നില്ല.

മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുള്ളവില്‍ തീര്‍ഥാടകരുടെ താമസ സ്ഥലങ്ങളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചത് കാരണം ഹാജിമാര്‍ ബുദ്ധിമുട്ടുന്നു. കേരളത്തില്‍ നിന്നും ആദ്യ വിമാനത്തിലെത്തിയ തീര്‍ഥാടകര്‍ ഇന്നലെ ഭക്ഷണം പാചകം ചെയ്യാനാവാതെ പ്രയാസത്തിലായി. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഹജ്ജ് മിഷന്‍ അധികൃതര്‍ പറഞ്ഞു.

മക്കയില്‍ ഹാജിമാരുടെ താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള സൌകര്യം എല്ലാ വര്‍ഷവം ഒരുക്കാറുണ്ട്. ഇതിനായി ഗ്യാസ് കണക്ഷനും ഹജ്ജ് മിഷന്‍ നല്‍കും. ഇത്തവണയും ഇതേ രീതിയിലാണ് ബില്‍ഡിങുകളുമായി കരാര്‍ ഒപ്പിട്ടതും. എന്നാല്‍ മസ്ജിദുല്‍ ഹറാമിന് ചുറ്റുമുള്ള മര്‍ക്കസിയ്യ ഏരിയയിലെ മുഴുവന്‍ ബില്‍ഡിങുകളില്‍ നിന്നും ഗ്യാസ്, ഇലക്ട്രിക് സ്റ്റൌ തുടങ്ങിവ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ വാരം സിവില്‍ ഡിഫന്‍സും ഹജ്ജ് മന്ത്രാലയവും നിര്‍ദേശം നല്‍കി. സുരക്ഷാ കാരണത്താലാണ് ഇവ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. ഇതോടെ ഹാജിമാര്‍ക്ക് സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നു.

ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാത്തതിനാല്‍ പലരും പകല്‍ ഭക്ഷണം കഴിച്ചിരുന്നില്ല. രാത്രിയില്‍ തനിമ വളണ്ടിയര്‍ കഞ്ഞി വിതരണം നടത്തിയത് പലര്‍ക്കും ആശ്വാസമായി. മക്കയിലുള്ള ബന്ധുക്കള്‍ ഭക്ഷണം എത്തിച്ചതും ചില ഹാജിമാര്‍ക്ക് സഹായകരമായി. അപ്രതീക്ഷിത തീരുമാനമായതിനാല്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ക്ക് ബദല്‍ മാര്‍ഗം കണ്ടെത്താനും സാധിച്ചിട്ടില്ല. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാവുമെന്നാണ് അധികൃരുടെ പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ നിന്നും വരുന്ന ഹാജിമാര്‍ കേടാവാത്ത ഭക്ഷണം സൂക്ഷിക്കുന്നത് ഗുരകരമാവുമെന്നും അധികൃതര്‍ പറഞ്ഞു.

TAGS :

Next Story