Quantcast

സൗദിയിലെ ചില്ലറ വില്‍പ്പനശാലകളിലും 100 ശതമാനം സ്വദേശിവത്കരണം വരുന്നു

MediaOne Logo

Ubaid

  • Published:

    21 April 2018 3:21 PM GMT

സൗദിയിലെ ചില്ലറ വില്‍പ്പനശാലകളിലും 100 ശതമാനം സ്വദേശിവത്കരണം വരുന്നു
X

സൗദിയിലെ ചില്ലറ വില്‍പ്പനശാലകളിലും 100 ശതമാനം സ്വദേശിവത്കരണം വരുന്നു

ചില്ലറ വില്‍പ്പന കടകളായ ബഖാലകളിലാണ് അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

ചില്ലറ വില്‍പ്പന കടകളിലും ഉപഭോഗവസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടത്തുമെന്ന് സൌദിതൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബഖാലകളിലെ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിലൂടെ ഇരുപതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ചില്ലറ വില്‍പ്പന കടകളായ ബഖാലകളിലാണ് അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പുതുതായി ഇരുപതിനായിരം സൌദികള്‍ക്കാണ് ഇതുവഴി തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 171 തൊഴിലുകളില്‍ സ്വദേശിവത്കരണം നടത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ട്രാവല്‍, ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭാഗികമായ സ്വദേശിവത്കരണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 2018ഓടെ ഈ മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമണാക്കി. 40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റന്‍റ് എ കാര്‍ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും. 5000 പേര്‍ക്ക് ഇതിലൂടെ അധികം ജോലി നല്‍കാനാവും. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിന്റെ നടപടികള്‍ അല്‍ഖസീം മേഖലയില്‍ നിന്ന് ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണത്തിലൂടെ എണ്ണായിരത്തിലധികം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായ അനുഭവത്തില്‍ നിന്നാണ് മന്ത്രാലയത്തിന്റെ അടുത്ത നീക്കം.

TAGS :

Next Story