ദുബൈ നഗരത്തിന് കൂട്ടായി ഇനി പുതിയ ടാക്സി ശൃംഖല
ദുബൈ നഗരത്തിന് കൂട്ടായി ഇനി പുതിയ ടാക്സി ശൃംഖല
അമ്പതോളം ഇലക്ട്രിക് കാറുകളാണ് ടെസ്ലയുടെ ബാനറിൽ ദുബൈ നിരത്തുകളിൽ ഇറങ്ങുക
ദുബൈ നഗരത്തിന് കൂട്ടായി ഇനി പുതിയ ടാക്സി ശൃംഖല വരുന്നു. അമ്പതോളം ഇലക്ട്രിക് കാറുകളാണ് ടെസ്ലയുടെ ബാനറിൽ ദുബൈ നിരത്തുകളിൽ ഇറങ്ങുക.
ദുബൈ ടാക്സി കോർപറേഷനു ചുവടെയാണ് പുതിയ വിരുന്നുകാരൻ എത്തുന്നത്. സ്വയം നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളുള്ള ടെസ്ല കാറുകൾ നഗരത്തിന് കൂടുതൽ പുതുമ പകരും. ലോകോത്തര നഗരമായി ദുബൈയെ നിലനിർത്തുകയെന്ന വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ പ്രഖ്യാപനത്തിന്റെ പ്രയോഗവത്കരണം കൂടിയാണ് പുതിയ ഇലക്ട്രിക് കാറുകൾ. പരിസ്ഥിതിയോട് കൂടുതൽ ചേർന്നു നിൽക്കുന്നു എന്നതാണ് ഈ കാറുകളുടെ ഏറ്റവും മികച്ച പ്രത്യേകത.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ മൂന്നിൽ നടന്ന ചടങ്ങിൽ ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ആർ.ടി.എ മേധാവി മതാർ അൽ തായർ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു. മൊത്തം 200 ഇലക്ട്രിക് കാറുകളായിരിക്കും 2019 ഓടെ ദുബൈ നിരത്തുകളിൽ എത്തുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് അമ്പത്കാറുകളുടെ രംഗപ്രവേശം. കാറുകൾക്കായി 13 ഇലക്ട്രിക് റീ ചാർജിങ്ങ് സ്റ്റേഷനുകളും ഒരുങ്ങും. പ്രഖ്യാപനത്തെ തുടർന്ന് പ്രമുഖർ കാറുകളിൽ സവാരിയും നടത്തി. കുറ്റമറ്റ സംവിധാനങ്ങളും സുരക്ഷയുമാണ് ടെസ്ല കാറുകളുടെ പ്രത്യേകത. ഡ്രൈവർമാർക്ക് ആയാസരഹിതമായി വണ്ടി ഓടിക്കാനാകുമെന്ന പ്രത്യേകതയും ഉണ്ട്.
Adjust Story Font
16