Quantcast

റമദാനെ പാട്ടെഴുതി വരവേറ്റ് ബാലചന്ദ്രന്‍

MediaOne Logo
റമദാനെ പാട്ടെഴുതി വരവേറ്റ് ബാലചന്ദ്രന്‍
X

റമദാനെ പാട്ടെഴുതി വരവേറ്റ് ബാലചന്ദ്രന്‍

റമദാനെയും ഈദിനെയും പാട്ടെഴുതി വരവേല്‍ക്കുക, അതാണ് പ്രവാസി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ തെക്കന്‍മാരിന്റെ രീതി.

റമദാനെയും ഈദിനെയും പാട്ടെഴുതി വരവേല്‍ക്കുക, അതാണ് പ്രവാസി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ തെക്കന്‍മാരിന്റെ രീതി. കവി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. റമദാന്‍ എന്ന പേരില്‍ തന്നെ സീഡി പുറത്തിറക്കി.

കഴിഞ്ഞ 43 വര്‍ഷമായി ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസിലെ സെക്രട്ടറിയാണ് കണ്ണൂര്‍ അഴിക്കോട് സ്വദേശിയായ ബാലചന്ദ്രന്‍ തെക്കന്‍മാര്‍. നാലുവര്‍ഷം മുമ്പാണ് റമദാനും ഈദും ബാലചന്ദ്രന്റെ ഗാനങ്ങള്‍ക്ക് വിഷയമാകാന്‍ തുടങ്ങിയത്. ഷാര്‍ജ ടിവിയുടെ അറബ് ഗാന റിയാലിന്റെ ഷോയില്‍ ഒന്നാമതെത്തിയ മീനാക്ഷിയാണ് ഇത്തവണ റമദാന്‍ എന്ന സീഡിയില്‍ പാടിയത്. കഴിഞ്ഞ വലിയ പെരുന്നാളിന് ലബ്ബൈക് എന്ന പേരിലായിരുന്നു പാട്ട്.

ബാലചന്ദ്രന്‍ തെക്കന്‍മാരിന്റെ രണ്ട് മലയാള കവിതാസമാഹാരങ്ങളും രണ്ട് ഇംഗ്ലീഷ് രചനകളും പുസ്തകമായിട്ടുണ്ട്. ചലച്ചിത്ര ഗാന രചനയും ഒപ്പമുണ്ട്. മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്കാരം നേടിയ അമീബയിലെ ഗാനങ്ങള്‍ ബാലചന്ദ്രന്റതായിരുന്നു. രണ്ട് ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബവും ഒരു ഹിന്ദു ഡിവോഷണല്‍ ആല്‍ബത്തിനും പാട്ടെഴുതി. ഇനിവരുന്ന റമദാനും പെരുന്നാളുകളും ഗാനാഞ്ജലി കൊണ്ട് ധന്യമാക്കാന്‍ തന്നെയാണ് ബാലചന്ദ്രന്‍ തെക്കന്‍മാരിന്റെ തീരുമാനം.

TAGS :

Next Story