ബിന്‍ലാദനിലെ തൊഴിലാളികളുടെ മുഴുവന്‍ ശമ്പള കുടിശ്ശികയും സെപ്തംബര്‍ അഞ്ചിന് വിതരണം ചെയ്യും
ബിന്‍ലാദനിലെ തൊഴിലാളികളുടെ മുഴുവന്‍ ശമ്പള കുടിശ്ശികയും സെപ്തംബര്‍ അഞ്ചിന് വിതരണം ചെയ്യും
സാമ്പത്തിക പ്രതിസന്ധിയും സൌദി സര്‍ക്കാറിന്‍റെ വിലക്കും കാരണം മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഒമ്പത് മാസത്തോളമായി കമ്പനി ശമ്പളം കുടിശ്ശിക വരുത്തിയിരുന്നു.
വന്‍കിട നിര്‍മാണ കമ്പനിയായ സൌദി ബിന്‍ലാദനിലെ തൊഴിലാളികളുടെ മുഴുവന്‍ ശമ്പള കുടിശ്ശികയും സെപ്തംബര്‍ അഞ്ചിന് വിതരണം ചെയ്യും. ഇതു സംബന്ധിച്ച കമ്പനിയുടെ ഓദ്യോഗിക അറിയിപ്പ് ഇന്നലെ തൊഴിലാളികള്‍ക്ക് ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാണ് കമ്പനിയുടെ പ്രഖ്യാപനം.
സാമ്പത്തിക പ്രതിസന്ധിയും സൌദി സര്‍ക്കാറിന്‍റെ വിലക്കും കാരണം മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഒമ്പത് മാസത്തോളമായി കമ്പനി ശമ്പളം കുടിശ്ശിക വരുത്തിയിരുന്നു. മുപ്പതിനായിരത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ശന്പളം ലഭിക്കാത്തിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ തൊഴിലാളികള്‍ നിരവധി തവണ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തി. സമരങ്ങള്‍ പലപ്പോഴും അക്രമാസക്തമാവുകയും ചെയ്തു. മക്കയിലെ ക്രയിന്‍ അപകടത്തെ തുടര്‍ന്ന് സൌദി സര്‍ക്കാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. ജൂണ്‍ മാസത്തില്‍ നിരോധം നീക്കിയതോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇതോടെയാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള സാഹര്യമുണ്ടായത്. കമ്പനിയുടെ പ്രഖ്യാപനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സന്തോഷത്തിലാണ്. ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന തൊഴിലാള്‍ക്കും തീരുമാനം ഏറെ ആശ്വാസം പകരും. സൌദിയിലെ ഭീമന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളയുടെ നിര്‍മാണത്തില്‍ പങ്കാളിയായ ബിന്‍ലാദന് കീഴില്‍ ഉപകരാറെടുത്ത ചെറിയ കമ്പനികളും പ്രതിസന്ധിയിലായിരുന്നു. ഇത്തരം സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ കൂടി പ്രതീക്ഷയിലാണ് ഇപ്പോള്‍.
Adjust Story Font
16