യുഎഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധി
യുഎഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധി
മിഅറാജ് ദിന അവധി പ്രമാണിച്ച് ഞായറാഴ്ച ദുബൈ നഗരത്തിൽ പാർക്കിംഗ് സൗജന്യമായിരിക്കും
യുഎഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസം അവധി. രണ്ട് ദിവസത്തെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ച മിഅ്റാജ് ദിന അവധി കൂടി എത്തുന്നതിനാൽ മൂന്നുദിവസം തുടർച്ചയായി അവധിയായിരിക്കും.
മിഅറാജ് ദിന അവധി പ്രമാണിച്ച് ഞായറാഴ്ച ദുബൈ നഗരത്തിൽ പാർക്കിംഗ് സൗജന്യമായിരിക്കും. ഫിഷ് മാർക്കറ്റ് പ്രദേശം, ബഹുനില പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇത് ബാധകമല്ല. 24ന് അർധരാത്രി മുതൽ ഫീസ് ബാധകമാകും. 23ന് ആർ.ടി.എയുടെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ അവധിയായിരിക്കും. അന്നേദിവസം മെട്രോ റെഡ് ലൈൻ പുലർച്ചെ അഞ്ചര മുതൽ രാത്രി 12വരെയും ഗ്രീൻ ലൈൻ രാവിലെ 5.50 മുതൽ രാത്രി 12വരെയും ട്രാം ആറര മുതൽ പുലർച്ചെ ഒരു മണി വരെയും സർവീസ് നടത്തും. അവധി ആഘോഷിക്കാൻ പലരും വിനോദകേന്ദ്രങ്ങളിലേക്കും അയൽരാജ്യമായ ഒമാനിലേക്കും തിരിച്ചു കഴിഞ്ഞു. അവധി നീട്ടിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടവരുമുണ്ട്.
Adjust Story Font
16