നടപ്പ് അധ്യയന വർഷം സ്വകാര്യ സ്കൂളുകള്‍ ട്യൂഷൻ ഫീസ് വർധിപ്പിക്കരുതെന്ന് കുവൈത്ത്
നടപ്പ് അധ്യയന വർഷം സ്വകാര്യ സ്കൂളുകള്‍ ട്യൂഷൻ ഫീസ് വർധിപ്പിക്കരുതെന്ന് കുവൈത്ത്
ഇന്ത്യൻ, പാകിസ്താൻ, ഫിലിപ്പീൻ, സ്വകാര്യ അറബ് സ്കൂളുകൾ എന്നിവക്കെല്ലാം ബാധകമാകുന്നതാണ് ഉത്തരവ്
കുവൈത്തിൽ നടപ്പ് അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമിയാണ് ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യൻ, പാകിസ്താൻ, ഫിലിപ്പീൻ, സ്വകാര്യ അറബ് സ്കൂളുകൾ എന്നിവക്കെല്ലാം ബാധകമാകുന്നതാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവനുസരിച്ചു സ്വകാര്യ സ്കൂളുകളെ 2017- 18 അധ്യയന വർഷത്തെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ അനുവദിക്കൂ. അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ, പാകിസ്താൻ, ഫിലിപ്പീൻ, ഇറാൻ, സ്വകാര്യ അറബ് സ്കൂളുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. അധ്യാപകരുൾപ്പെടെ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാത്ത നിലക്കുള്ള വേതനം നൽകാൻ സ്കൂൾ മാനേജ്മെൻറ് ബാധ്യസ്ഥമാണെന്നും ഉത്തവിലുണ്ട്. ട്യൂഷൻ ഫീസുൾപ്പെടെ കാര്യങ്ങളിൽ നിയമം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയമലംഘനം
കണ്ടെത്തിയാൽ ഒരുമാസം സമയമാനുവദിക്കും അതിനുള്ളിൽ അധിക ഫീസ് തിരിച്ചു നൽകണം. നിയമലംഘനം ആവർത്തിച്ചാൽ ഇത്തരം സ്‌കൂളുകളുടെ ഫയൽ ഒരു മാസത്തേക്ക് മരവിപ്പിക്കും. സർക്കാർ ഉത്തരവ് പാടെ അവഗണിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി ഉത്തരവിലൂടെ വ്യക്തമാക്കി.
Adjust Story Font
16