സൗദിയില്‍ വനിതാ ഡ്രൈവിങ് പരിശീലനത്തിന് വാഹനങ്ങളെത്തി
സൗദിയില്‍ വനിതാ ഡ്രൈവിങ് പരിശീലനത്തിന് വാഹനങ്ങളെത്തി
ജൂണ്‍ അവസാനത്തോടെ വനിതകള്‍ക്ക് ഡ്രൈവിങ് ആരംഭിക്കാമെന്നാണ് സല്‍മാന്‍ രാജാവിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്.
സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തലസ്ഥാനത്തെ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകാലശാലയിലെ പരിശീലനത്തിനുളള ആദ്യ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം റിയാദിലത്തി. ട്രാഫിക് വിഭാഗവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.
ജൂണ്‍ അവസാനത്തോടെ വനിതകള്‍ക്ക് ഡ്രൈവിങ് ആരംഭിക്കാമെന്നാണ് സല്‍മാന്‍ രാജാവിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. അതിന്റെ മുന്നോടിയായാണ് രാജ്യത്തെ സര്‍വകലാശാലകള്‍ പരിശീലനത്തിന് വേദിയൊരുക്കിയത്. സൗദി ട്രാഫിക് വിഭാഗവുമായി സഹകരിച്ചാകും പരിശീലനം. പരിശീലനത്തിന് ട്രാഫിക് വിഭാഗവുമായി ആദ്യം കരാറില്‍ എത്തിയത് റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാലയാണ്.
ജിദ്ദയിലെ വനിതാ സ്ഥാപനങ്ങളും സര്‍വകലാശാലകളും പരിശീലനത്തിന് സഹകരിക്കും. വനിതാ ഗൈഡുമാരാണ് ഡ്രൈവിങ് പരിശീലനത്തിന് ഉണ്ടാവുക. ജൂണിന് മുമ്പായി പരിശീലനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമാക്കും. മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലനത്തിനും വൈദ്യപരിശോധനക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ശാരീരിക യോഗ്യത, കണ്ണ് പരിശോധന എന്നിവ പൂര്‍ത്തീകരിക്കാന്‍ 600 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Adjust Story Font
16