Quantcast

ഖത്തറില്‍ ഗാര്‍ഹിക ജോലിക്കാരുടെ ശമ്പളവും ഇനി ബാങ്ക് വഴി

MediaOne Logo

Jaisy

  • Published:

    23 April 2018 10:38 AM GMT

ഖത്തറില്‍ ഗാര്‍ഹിക ജോലിക്കാരുടെ ശമ്പളവും ഇനി ബാങ്ക് വഴി
X

ഖത്തറില്‍ ഗാര്‍ഹിക ജോലിക്കാരുടെ ശമ്പളവും ഇനി ബാങ്ക് വഴി

രാജ്യത്ത് നടപ്പിലാക്കിവരുന്ന വേതന സുരക്ഷാ സംവിധാനത്തിനു കീഴില്‍ വീട്ടുജോലിക്കാര്‍ കൂടി വരുന്നതോടെ ചൂഷണ സാധ്യതകള്‍ തടയാനാവുമെന്നാണ് വിലയിരുത്തല്‍

ഖത്തറില്‍ ഗാര്‍ഹിക ജോലിക്കാരുടെ ശമ്പളവും ബാങ്കുവഴി നല്‍കാന്‍ നടപടിയാകുന്നു. രാജ്യത്ത് നടപ്പിലാക്കിവരുന്ന വേതന സുരക്ഷാ സംവിധാനത്തിനു കീഴില്‍ വീട്ടുജോലിക്കാര്‍ കൂടി വരുന്നതോടെ ചൂഷണ സാധ്യതകള്‍ തടയാനാവുമെന്നാണ് വിലയിരുത്തല്‍.

ഖത്തറിലെ തൊഴില്‍ നിയമ പരിഷ്‌കരണത്തിന്റെ ആദ്യ പടിയായി നടപ്പിലാക്കിത്തുടങ്ങിയ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിന് കീഴില്‍ വീട്ടുവേലക്കാരെ കൂടി ഉള്‍പ്പെടുത്താനുള്ള ഒരുക്കമാണ് ഇപ്പോള്‍ നടക്കുന്നത് ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ ശമ്പളവും ബാങ്കു വഴിയാക്കാനാണ് തീരുമാനം . വീട്ടുവേലക്കാരികള്‍ ഡ്രൈവര്‍മാര്‍ പാചകക്കാര്‍ , പൂന്തോട്ട ജോലിക്കാര്‍ എന്നിവരെയാണ് ഗാര്‍ഹിക തൊഴിലാളികളായി കണക്കാക്കുന്നത് . വീടുകളില്‍ താമസിച്ചു ജോലി ചെയ്യുന്ന ഈ വിഭാഗങ്ങളും വ്യക്തമായ തൊഴില്‍ കരാറിന്റെയും സേവന വേതന വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലായിരിക്കണം ജോലിയില്‍ തുടരേണ്ടതെന്നാണ് നിയമം നിര്‍ദ്ധേശിക്കുന്നത് . അതേസമയം ശമ്പളം പണമായി നേരിട്ട് നല്‍കി രസീത് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയുമുണ്ട്. ഗാര്‍ഹിക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന നിയമം കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിസഭ അംഗീകരിച്ചത് .

പരിഷ്കരിച്ച ഗാർഹിക തൊഴിൽ നിയമത്തിൽ ആഴ്ചയിൽ ഒരു ദിവസം അവധി നൽകിയിരിക്കണമെന്നും തൊഴിൽ സമയം നിർണയിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. നിശ്ചയിച്ചതിലും അധിക സമയം ജോലി എടുക്കണമെങ്കിൽ ഓവർടൈം നൽകണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. പുതുക്കിയ നിയമം നടപ്പിലാകുന്നതോടെ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന തൊഴിൽ പീഢനത്തിന് ഒരു പരിധി വരെ അറുതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS :

Next Story