ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ തീര്‍ഥാടനം തുടങ്ങി
ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ തീര്‍ഥാടനം തുടങ്ങി
ഇന്ത്യന്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു
ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ തീര്‍ഥാടനം ആരംഭിച്ചു. കര്‍ണാടകയില്‍ നിന്നുള്ള തിര്‍ഥാടകരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു. മദീന വഴിയുള്ള ഹാജിമാരുടെ വരവ് ഇന്ന് അവസാനിച്ചു.
ബംഗളുരുവില്‍ നിന്നുآള്ള എയര്‍ഇന്ത്യ വിമാനം രാവിലെ ആറെ നാല്‍പതിന് തീര്‍ഥാടകരുമായി ജിദ്ദ വിമാനത്താവളത്തിലെത്തി. മുന്നൂറ്റി നാല്‍പത് ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. ഹജ്ജ് ടെര്‍മിനലിനകത്ത് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ശബ്നം ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം , എയര്‍ഇന്ത്യ റീജണല്‍ മാനേജര്‍ നൂര്‍ മുഹമ്മദ് എന്നിവരും തീര്‍ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാത്തി ഏഴരയോടെ തീര്‍ഥാടകര്‍ ടെര്‍മിനലിന് പുറത്തിറങ്ങി. തീര്‍ഥാടകരെ സഹായിക്കാന്‍ ഇന്ത്യന്‍ പില്‍ഗ്രിംസ് ഫോറം , കെ.എം.സി.സി എന്നീ കൂട്ടായ്മകളുടെ വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു. പത്ത് മണിയോടെ ഹാജിമാര്‍ ബസ്സ് മാര്‍ഗം മക്കയിലേക്ക് പുറപ്പെട്ടു.
മക്കയില്‍ മസ്ജിദുല്‍ ഹറാമിന് പരിസരത്ത് ഗ്രീന്‍ കാറ്റഗറിയിലും ഏഴ് കിലോമീറ്റര്‍ അകലെ അസീസിയ്യയിലുമാണ് തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. അസീസിയ്യയില്‍ നിന്നും ഇരുപത്തിനാല് മണിക്കൂറം ഹറമിലേക്ക് ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 24 മുതല്‍ മദീന വഴി ആരംഭിച്ച ഹജ്ജ് തീര്‍ഥാടനം ഇന്നലെ പുലര്‍ച്ചെയോടെ അവസാനിച്ചു. അറുപത്തി രണ്ടായിരത്തോളം ഹാജിമാരാണ് മദീനയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ഞായറാഴ്ച മക്കയിലെത്തും.
Adjust Story Font
16