Quantcast

ഹജ്ജ് തീര്‍ഥാടകര്‍ക്ക് നടപ്പാക്കുന്ന ഇലക്ട്രോണിക് കൈവളക്ക് സൗദി അംഗീകാരം നല്‍കി

MediaOne Logo

Ubaid

  • Published:

    23 April 2018 2:59 AM GMT

ഹജ്ജ് തീര്‍ഥാടകര്‍ക്ക് നടപ്പാക്കുന്ന ഇലക്ട്രോണിക് കൈവളക്ക് സൗദി അംഗീകാരം നല്‍കി
X

ഹജ്ജ് തീര്‍ഥാടകര്‍ക്ക് നടപ്പാക്കുന്ന ഇലക്ട്രോണിക് കൈവളക്ക് സൗദി അംഗീകാരം നല്‍കി

പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന സ്മാര്‍ട്ട് ഫോണുകള്‍, ഐപാഡ് എന്നിവയില്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ സവിശേഷത.

ഈ വർഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് നടപ്പാക്കുന്ന ഇലക്ട്രോണിക് കൈവളക്ക് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്ദൻ അംഗീകാരം നല്‍കി. തീര്‍ഥാടകരെ വേഗത്തില്‍ തിരിച്ചറിയാനും അവരുടെ മുഴുവന്‍ വിവരങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ അറിയാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന സ്മാര്‍ട്ട് ഫോണുകള്‍, ഐപാഡ് എന്നിവയില്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ സവിശേഷത.

വിദേശ ഹാജിമാര്‍ക്കായുള്ള ഏകീകൃത ഹജ്ജ് പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രോണിക് കൈവളകള്‍ ഏര്‍പ്പെടുത്തുന്നത്. തീർഥാടകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനും പ്രത്യേകിച്ച് അറബി ഭാഷയറിയാവരുടെയും രേഖകള്‍ വ്യക്തമല്ലാത്തവരുടെയും വിവരങ്ങള്‍ അറിയാനും ഇലക്ട്രോണിക് കൈവള മുഖേന സാധിക്കും. തീര്‍ഥാടകര്‍ക്ക് ഇത്തരം കൈവളകള്‍ ഒരുക്കാന്‍ മുഴുവന്‍ വിദേശ ഹജ്ജ് കാര്യ ഓഫീസുകളോടും ആവശ്യപ്പെടും. പാസ്പോര്‍ട്ട് നമ്പര്‍, വിസ നമ്പര്‍, അഡ്രസ്സ്, ഫോട്ടോ, മക്ക-മദീന എന്നിവിടങ്ങളിലെ താമസകേന്ദ്രങ്ങള്‍, സേവന സ്ഥാപനവുമായ ബന്ധപ്പെട്ടവരുടെ ടെലിഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ രേഖപെടുത്തിയതായിരിക്കും വളകൾ. പ്രത്യേക ആപ്ളികഷേന്‍ മുഖേന സ്മാര്‍ട്ട് ഫോണുകള്‍, ഐപാഡ് എന്നിവയിലൂടെ ആർക്കും വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. ഹജ്ജ് സേവന രംഗത്തെ സർക്കാർ സ്വകാര്യ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വഴിതെറ്റുമ്പോള്‍ തീര്‍ഥാടകരെ സഹായിക്കാന്‍ മുന്നോട്ട് വരുന്ന സന്നദ്ധ പ്രവർത്തകർക്കും തീര്‍ഥാടകനെക്കുറിച്ച വ്യക്തമായ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കാനും ആവശ്യമായ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും സേവനം മികച്ചതാക്കാനും ഇലക്ട്രോണിക് കൈവകള്‍ സഹായകമാകും. പുതിയ സംവിധാനം തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തുന്നതോടെ ഹജ്ജ് നടപടികള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story