Quantcast

നിതാഖാത്ത്: തൊഴിലാളികളുടെ എണ്ണം ചുരുക്കാന്‍ തീരുമാനിച്ചു

MediaOne Logo

Alwyn K Jose

  • Published:

    24 April 2018 5:11 AM GMT

നിതാഖാത്ത്: തൊഴിലാളികളുടെ എണ്ണം ചുരുക്കാന്‍ തീരുമാനിച്ചു
X

നിതാഖാത്ത്: തൊഴിലാളികളുടെ എണ്ണം ചുരുക്കാന്‍ തീരുമാനിച്ചു

സന്തുലിത നിതാഖാത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

സൗദി സ്വകാര്യ മേഖലയില്‍ നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം ഒന്പതില്‍ നിന്ന് അഞ്ചാക്കി ചുരുക്കാന്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചു. സന്തുലിത നിതാഖാത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ഡിസംബര്‍ പതിനൊന്ന് മുതലാണ് പരിഷ്കരണം നിലവില്‍ വരിക.

അഞ്ച് വരെ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളെ നിതാഖാത്തില്‍ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇത്തരം സ്ഥാപനങ്ങളില്‍ ഉടമസ്ഥര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മറ്റു സ്വദേശികളെ നിയമിക്കേണ്ടതില്ല. ഒന്പത് തൊഴിലാളികള്‍ വരെ ഉള്ള സ്ഥാപനങ്ങള്‍ക്ക് നിലിവില്‍ ഈ ആനുകൂല്യം ലഭിച്ചിരുന്നു. പുതിയ തീരുമാനം നിരവധി ചെറുകിട കച്ചവട സ്ഥാപനങ്ങളെ സാരമായി ബാധിക്കും.

ആറ് മുതല്‍ 50 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ചെറുകിട സ്ഥാപനങ്ങളിലെ ബി വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇതില്‍ തൊഴിലാളികളുടെ അനുപാതമനുസരിച്ച് സ്വദേശിവത്കരണം നട‌പ്പാക്കണം. 51 മുതല്‍ 99 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ ഇടത്തരം സ്ഥാപനങ്ങളുടെ എ വിഭാഗത്തിലും 100 മുതല്‍ 199 വരെ ജോലിക്കാരുള്ളത് ബി വിഭാഗത്തിലും ഉള്‍പ്പെടും. 200 മുതല്‍ 499 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ ഇടത്തരം സി വിഭാഗത്തിലാണ് വരിക. 500ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ ഭീമന്‍ കമ്പനികളുടെ ഗണത്തില്‍ ഉള്‍പ്പെടും.

സന്തുലിത നിതാഖാത്തില്‍ പരിഗണിക്കുന്ന അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നിതാഖാത്തില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ വിഭാഗങ്ങായി തിരിക്കുക. കേവല സ്വദേശിവത്കരണത്തിലൂടെ പച്ചയില്‍ എത്തിപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ ഉറച്ചുനില്‍ക്കുന്നത് ഉറപ്പുവരുത്താനുമാണ് സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നതെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.

TAGS :

Next Story