റിയാദ് മെട്രോ സ്റ്റേഷന്റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു
റിയാദ് മെട്രോ സ്റ്റേഷന്റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു
പത്ത് സ്റ്റേഷനുകളുടെ പേരാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുക
സൌദി റിയാദ് മെട്രോ സ്റ്റേഷന്റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു. പത്ത് സ്റ്റേഷനുകളുടെ പേരാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുക. ലേല നടപടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുക.
സൗദി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് റിയാദ് മെട്രോ ട്രെയിന്‍. ഇതിന്റെ പണികള്‍ അതിവേഗം നടക്കുന്നുണ്ട്. മെട്രോക്ക് ആകെയുള്ളത് ആറ് ലൈനുകള്‍. 85 സ്റ്റേഷനുകള്‍. ഇതില്‍ പ്രമുഖ പത്ത് സ്റ്റേഷനുകള്‍ക്ക് പേര്‍ നല്‍കാനുള്ള അവകാശമാണ് നിക്ഷേപകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമുണ്ടാവുക. റിയാദ് സിറ്റി ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലേല നടപടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുക.
ഇന്നാരംഭിച്ച പ്രാരംഭ നടപടിയിലൂടെ ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള നിബന്ധനികളും നിയമാവലികളും റിയാദ് മെട്രോ വെബ്സൈറ്റില്‍ ലഭ്യമാവും. ഡിസംബര്‍ 17 മുതല്‍ ജനുവരി 25 വരെയാണ് അപേക്ഷ നല്‍കാം. ലോകത്തിലെ 100 വന്‍ നഗരങ്ങളിലാണ് റിയാദിന്റെ സ്ഥാനം. 1.3 ബില്യന്‍ യാത്രക്കാരെ വര്‍ഷത്തില്‍ ആകര്‍ഷിക്കാനുള്ള അവസരമാണ് സ്റ്റേഷന്‍ നാമങ്ങള്‍ ഉടമപ്പെടുത്തുന്നതിലൂടെ വാണിജ്യസ്ഥാപനങ്ങള്‍ക്ക് ലഭിക്കുക. സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി.
Adjust Story Font
16