Quantcast

അബൂദബി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ച മലയാളി ജീവനക്കാരന് രാജകീയ യാത്രയയപ്പ്

MediaOne Logo

Jaisy

  • Published:

    25 April 2018 1:17 AM GMT

അബൂദബി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ച മലയാളി ജീവനക്കാരന് രാജകീയ യാത്രയയപ്പ്
X

അബൂദബി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ച മലയാളി ജീവനക്കാരന് രാജകീയ യാത്രയയപ്പ്

കണ്ണൂര്‍ സ്വദേശി മൊയ്തീനാണ് യു എ ഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്

നാല് പതിറ്റാണ്ട് അബൂദബി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ച മലയാളി ജീവനക്കാരന് രാജകീയ യാത്രയയപ്പ്. കണ്ണൂര്‍ സ്വദേശി മൊയ്തീനാണ് യുഎഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്.

അപൂര്‍വമായൊരു ചടങ്ങായിരുന്നു അത്. 40 വര്‍ഷം തന്റെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ച മലയാളി ജീവനക്കാരന് യുഎഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ട് യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ സ്വദേശി മൊയ്തീനെ ശൈഖ് മുഹമ്മദ് ആശ്ലേഷിക്കുന്നതും വികാരഭരിതമായി യാത്രയയപ്പ് നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ രാജ്യത്തിന്റെ ഔദ്യോഗികവാര്‍ത്താ എജന്‍സി തന്നെയാണ് പുറത്തുവിട്ടത്. ശൈഖ് മുഹമ്മദ് സായിദ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. സമര്‍പ്പണത്തിന്റെയും അദ്ധ്വാനശീലത്തിന്റെയും ഉദാഹരണമാണ് മൊയ്തീന്റെ സേവനമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. കുറിച്ചു. 1978 ലാണ് മൊയ്തീന്‍ കിരീടാവകാശിയുടെ സംഘത്തിന്റെ ഭാഗമായത്. 40 വര്‍ഷത്തെ നല്ല ഓര്‍മകളുമായാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നത്. യു എ ഇയും അതിന്റെ നേതാക്കളും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

TAGS :

Next Story