മൂന്ന് വര്‍ഷം കൊണ്ട് ഒന്നരലക്ഷം സെല്‍ഫിയെടുത്ത 64 കാരന്
മൂന്ന് വര്‍ഷം കൊണ്ട് ഒന്നരലക്ഷം സെല്‍ഫിയെടുത്ത 64 കാരന്
ഇപ്പോള്‍ ദിവസം 120 സെല്‍ഫിയെങ്കിലും തന്റെ സുധീര്‍ ആന്ഡിക്കോട്ട് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും...
സെല്‍ഫിയും ഫേസ്ബുക്കുമെല്ലാം ന്യൂ ജനറേഷനാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. മൂന്ന് വര്‍ഷം കൊണ്ട് ഒന്നരലക്ഷം സെല്‍ഫിയെടുത്ത 64 കാരനെ പരിചയപ്പെടാം. ജീവിതത്തില്‍ കണ്ടുമുട്ടുന്നവരെ ഹൃദയത്തിനൊപ്പം സെല്‍ഫിയില്‍ ചേര്‍ത്തുവെക്കാനാണ് ഷാര്‍ജയിലെ ഈ ഇരിങ്ങാലക്കുടക്കാരന്റെ തീരുമാനം.
അറുപത്തിനാലാം വയസില്‍ ഇദ്ദേഹത്തിനിത് എന്തിന്റെ കേടാണെന്ന് സുധീറേട്ടനോട് ആരും ചോദിച്ചിട്ടില്ല. സ്വന്തം ഭാര്യപോലും. അതിന് കാരണമുണ്ട്. നിവിന്‍പോളിക്കൊപ്പം നിന്നെടുത്ത ഫോട്ടോ നഷ്ടപ്പെട്ടതോടെയാണ് സുധീര്‍ സെല്‍ഫി ഹോബിയാക്കിയത്. ഇപ്പോള്‍ ദിവസം 120 സെല്‍ഫിയെങ്കിലും തന്റെ സുധീര്‍ ആന്ഡിക്കോട്ട് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും.
ഈ സെല്‍ഫി ക്രേസിക്ക് ഭാര്യ ജയന്തിയുടെ പിന്തുണയുണ്ട്. ദുബൈയിലെ ഒരു ഭക്ഷ്യോല്പന്ന കമ്പനിയുടെ സെയില്‍സ് മേധാവിയാണ് സുധീര്‍. തന്റെ ജീവിതത്തിന്റെ കൈയൊപ്പായി ഈ സെല്‍ഫികള്‍ മാറട്ടെ എന്നാണ് ആഗ്രഹം.
Adjust Story Font
16