ഇന്ത്യക്കും ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങൾക്കുമിടയിലെ ഉഭയകക്ഷി നിക്ഷേപത്തിൽ വർധന
ഇന്ത്യക്കും ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങൾക്കുമിടയിലെ ഉഭയകക്ഷി നിക്ഷേപത്തിൽ വർധന
2011ൽ 4.7 ശതമാനമായിരുന്ന നിക്ഷേപ പങ്കാളിത്തം കഴിഞ്ഞ വർഷം അവസാനത്തോടെ 16.2 ശതമാനമായാണ് ഉയർന്നത്
ഇന്ത്യക്കും ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങൾക്കുമിടയിലെ ഉഭയകക്ഷി നിക്ഷേപത്തിൽ വർധനയെന്ന് റിപ്പോർട്ട്. 2011ൽ 4.7 ശതമാനമായിരുന്ന നിക്ഷേപ പങ്കാളിത്തം കഴിഞ്ഞ വർഷം അവസാനത്തോടെ 16.2 ശതമാനമായാണ് ഉയർന്നത്.
നിക്ഷേപ ബാങ്കിങ് സ്ഥാപനമായ ആൽപെൻ ക്യാപിറ്റൽ തയാറാക്കിയ ജി.സി.സി ഇന്ത്യ കോറിഡോറിലെ നിക്ഷേപ അവസരങ്ങളും വെല്ലുവിളികളും എന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഗൾഫ് സഹകരണ രാഷ്ട്രങ്ങളുടെ ഇന്ത്യയിലെ നിക്ഷേപമാകട്ടെ 0.7 ശതമാനത്തിൽ നിന്ന് 2.95 ശതമാനമായും വർധിച്ചു. ജിസിസി രാഷ്ട്രങ്ങളിലെ മൊത്തം വിദേശ നിക്ഷേപത്തിൽ കുറവുരേഖപ്പെടുത്തിയ സമയത്താണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപത്തിൽ പ്രതിവർഷം നിശ്ചിത ശതമാനമെന്ന തോതിൽ ഉയർച്ചയുണ്ടായത്. ജിസിസി രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിൽ സാംസ്കാരികവും വാണിജ്യപരവും സാമ്പത്തിക, പ്രതിരോധ മേഖലകളിൽ എല്ലാമുള്ള ചരിത്രപരമായ പങ്കാളിത്തം വർധിപ്പിക്കുകയാണെന്ന് ആൽപെൻ ക്യാപിറ്റൽ എക്സിക്യൂട്ടീവ് ചെയർമാൻ രോഹിത് വാലിയ പറയുന്നു. കേവലം വ്യാപാരത്തിന് അപ്പുറത്ത് തന്ത്രപരമായ സഹകരണത്തിലൂടെയുള്ള വളർച്ചാ സാധ്യതകൾ ഇരുകക്ഷികളും മനസിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ പ്രകൃതി വാതകം, ഭക്ഷ്യ സംസ്കരണം, ഹെൽത്ത്കെയർ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് ഇന്ത്യൻ നിക്ഷേപകർ കൂടുതലായി മുതൽമുടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
Adjust Story Font
16