Quantcast

ഗൾഫ്​ പ്രതിസന്ധി; അമേരിക്കയുടെ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്​

MediaOne Logo

Jaisy

  • Published:

    26 April 2018 6:27 AM GMT

ഗൾഫ്​ പ്രതിസന്ധി; അമേരിക്കയുടെ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്​
X

ഗൾഫ്​ പ്രതിസന്ധി; അമേരിക്കയുടെ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്​

കുവൈത്തിന്റെയും മറ്റും അഭ്യർഥന മാനിച്ച്​ യു.എസ്​ വിദേശകാര്യ സെക്രട്ടറി റെക്സ്​ ടില്ലേഴ്സൺ നടത്തിയ ഗൾഫ്​ പര്യടനവും വിജയിച്ചില്ല

നാലര മാസത്തിലേറെയായി തുടരുന്ന ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി അമേരിക്ക നടത്തിയ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്​. കുവൈത്തിന്റെയും മറ്റും അഭ്യർഥന മാനിച്ച്​ യു.എസ്​ വിദേശകാര്യ സെക്രട്ടറി റെക്സ്​ ടില്ലേഴ്സൺ നടത്തിയ ഗൾഫ്​ പര്യടനവും വിജയിച്ചില്ല. മധ്യസ്ഥ നീക്കങ്ങളിൽ നിന്ന്​ അമേരിക്ക പൂർണമായും പിൻവാങ്ങുന്നതായും സൂചനയുണ്ട്​.

ടില്ലേഴ്സൺ സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നേതാക്കളുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും അനുരഞ്ജന സാധ്യതയൊന്നും ഉരുത്തിരിഞ്ഞില്ല. ഉപാധികൾ സംബന്ധിച്ച്​ കൃത്യമായ ഉറപ്പ്​ വേണമെന്ന്​ സൗദി പക്ഷവും പരമാധികാര നിലപാടിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാൻ പറ്റില്ലെന്ന്​ ഖത്തറും വ്യക്തമാക്കുകയായിരുന്നു. ഉപരോധ സമാനമായ സാഹചര്യം ഇല്ലാതാക്കി ചർച്ചക്കുള്ള സാഹചര്യം ഒരുക്കണമെന്ന അഭ്യർഥനയും ബന്ധപ്പെട്ടവർ തള്ളുകയായിരുന്നു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വംശീയ താൽപര്യങ്ങളെ ചെറുക്കുന്നതിനു പകരം അവർക്ക്​ പിന്തുണ നൽകാനാണ്​ മറുപക്ഷം തുനിയുന്നതെന്നായിരുന്നു സൗദിയുടെ കുറ്റപ്പെടുത്തൽ. എന്നാൽ പൗരാവകാശങ്ങളെ പോലും വിലമതിക്കാത്ത നടപടിയാണ്​ ഉപരോധത്തിലൂടെ രാജ്യത്തിനു മേൽ അടിച്ചേൽപിക്കുന്നതെന്ന്​ ഖത്തറും കുറ്റപ്പെടുത്തി.

ഉപരോധത്തെ ചോദ്യം ചെയ്ത്​ അന്തർദേശീയ ഏജൻസികൾക്കു മേൽ സമ്മർദ്ദം കനപ്പിക്കാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്​. ലോകകപ്പിന്​ ആതിഥേയത്വം വഹിക്കുന്നതിന്​ ഖത്തറിനു മേൽ വ്യക്​തമായ ഉപാധികൾ വേണമെന്നാണ്​ സൗദി അനുകൂല രാജ്യങ്ങളുടെ പുതിയ ആവശ്യം. ഇതോടെ ഭിന്നതക്ക്​ കൂടുതൽ മാനംകൈവരികയാണ്​.

പ്രതിസന്ധി തുടരുന്നത്​ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക്​ ഇടയാക്കുമെന്ന്​ കുവൈത്ത്​ അമീറിന്റെ പ്രസ്താവനയെ അമേരിക്കയും ശരിവെച്ചു. എന്നാൽ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം മധ്യസ്ഥ നീക്കം കൊണ്ട്​ കാര്യമില്ലെന്ന തിരിച്ചറിവിലാണ്​ യു.എസും കുവൈത്തും. ഡിസംബറിൽ കുവൈത്തിൽ നടക്കേണ്ട ജി.സി.സി ഉച്ചകോടിയും ഏറെക്കുറെ മാറ്റിവയ്ക്കാനാണ്​ തീരുമാനം.

TAGS :

Next Story