കുവൈത്ത് ഔകാഫ് മന്ത്രാലയം 85 % താൽക്കാലിക ജീവനക്കാരുടെ സേവനം നിര്‍ത്തുന്നു
കുവൈത്ത് ഔകാഫ് മന്ത്രാലയം 85 % താൽക്കാലിക ജീവനക്കാരുടെ സേവനം നിര്‍ത്തുന്നു
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച രണ്ടായിരത്തോളം ജീവനക്കാരെ ഒഴിവാകുന്നതെന്നു ഔകാഫ് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു
കുവൈത്ത് ഔകാഫ് മന്ത്രാലയം 85 ശതമാനം താൽക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നു . ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച രണ്ടായിരത്തോളം ജീവനക്കാരെ ഒഴിവാക്കുന്നതെന്നു ഔകാഫ് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
മൊത്തം 2390 പേരാണ് ഔകാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ പ്രത്യേക ചുമതലകൾക്കായി മാത്രം നിയോഗിക്കപ്പെട്ടത് .ഇതിൽ 2030 ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക . ഹോളി ഖുർആൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന 1153 താല്കാകാലിക ജീവനക്കാരിൽ 980 പേരെയും . ഇസ്ലാമിക പഠനവകുപ്പിൽ നിന്ന് 755 ജീവനക്കാരെയും കുടുംബ വികസന വകുപ്പിൽ നിന്ന് 48 പേരെയും പിരിച്ചു വിടാനാണ് തീരുമാനം . സിറാജ് അൽമുനീർ വകുപ്പിലെ 225 താത്കാലിക ജീവനക്കാരിൽ 34 പേരെ നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കും. ജോലി നഷ്ടമാകുന്നവരിൽ സ്വദേശികളുണ്ടെങ്കിലും ഭൂരിഭാഗവും അറബ് വംശജരായ വിദേശികളാണ്. അതിനിടെ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവാക്കാൻ സാധിക്കുന്ന വിദേശികളുടെ കൃത്യമായ എണ്ണം എടുക്കാൻ സിവിൽ സർവിസ് കമീഷൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
Adjust Story Font
16