Quantcast

പുതിയ മസ്കത്ത്​ വിമാനത്താവളത്തിൽനിന്ന്​ ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ നടത്തി

MediaOne Logo

Jaisy

  • Published:

    26 April 2018 4:30 PM GMT

പുതിയ മസ്കത്ത്​ വിമാനത്താവളത്തിൽനിന്ന്​ ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ നടത്തി
X

പുതിയ മസ്കത്ത്​ വിമാനത്താവളത്തിൽനിന്ന്​ ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ നടത്തി

ഒമാൻ എയറിന്റെ ഡബ്ല്യു.വൈ 2001 വിമാനം ശനിയാഴ്ച രാവിലെ 11.15നാണ്​ വിമാനത്താവളത്തിൽനിന്ന്​ ഉയർന്നത്

പുതിയ മസ്കത്ത്​ വിമാനത്താവളത്തിൽനിന്ന്​ ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ നടത്തി. ഒമാൻ എയറിന്റെ ഡബ്ല്യു.വൈ 2001 വിമാനം ശനിയാഴ്ച രാവിലെ 11.15നാണ്​ വിമാനത്താവളത്തിൽനിന്ന്​ ഉയർന്നത്​. പൊതുജനങ്ങൾക്ക്​ തുറന്നുകൊടുക്കുന്നതിന്​ മുന്നോടിയായി വിമാനത്താവളത്തിലെ സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായാണ്​ പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്​.

ഒമാൻ വ്യോമയാന പൊതു അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ്​ ബിൻ നാസർ അൽ സആബിയാണ്​ ഉദ്​ഘാടനം ചെയ്​തത്​. പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയിലെ പ്രധാനപ്പെട്ട ഘട്ടമായിരുന്നു പരീക്ഷണപ്പറ​ക്കലെന്നും വിമാനത്താവളത്തിന്റെ എല്ലാ ​പ്രവർത്തനങ്ങളും യാത്രക്കാർക്കുള്ള സേവനങ്ങളും മികച്ചതാക്കാൻ ഇത്​ സഹായകമാകുമെന്നും ഒമാൻ ഗതാഗത വാർത്താവിതരണ മന്ത്രാലയം പ്രസതാവനയിൽ അറിയിച്ചു. വരും ദിനങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ സംഘടിപ്പിക്കും. നിരവധി വിമാനങ്ങൾ ഉപയോഗിച്ച്​ പരീക്ഷണപ്പറക്കൽ നടത്തും. ഓട്ടോമാറ്റിക്​ ഗൈഡൻസ്​ സംവിധാനം, ഇന്ധനപമ്പുകൾ, കൂളിങ്​ എയർകണ്ടീഷനിങ്​ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം കാര്യക്ഷമത പരീക്ഷണങ്ങളിലൂടെ വിലയിരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പത്തിലധികം സംവിധാനങ്ങളിലായി ഇതുവരെ 22 പരീക്ഷണങ്ങൾ വിമാനത്താവളത്തിൽ നടത്തിയിട്ടുണ്ട്​. ഈ പരീക്ഷണങ്ങളിൽ ഏകദേശം 1300 സന്നദ്ധ പ്രവർത്തകർ, 6500 വിമാനത്താവള ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. റോയൽ ഒമാൻ പൊലീസ്​, ഒമാൻ എയർ, ഒമാൻ ഗ്രൗണ്ട്​ ഹാൻഡ്​ലിങ്​ കമ്പനി എനിനവയുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ജർമനിയിലെ മ്യൂണിക്​ വിമാനത്താവളത്തിൽ നിന്നുള്ള കൺസൾട്ടന്റുമാരുമായി ഏകോപനം നടത്തിയാണ്​ പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നത്​.

TAGS :

Next Story