ഖത്തറിലെ പുതിയ തൊഴില്‍ നിയമം, തൊഴില്‍ പ്രശ്നങ്ങള്‍ ഗണ്യമായി കുറക്കുമെന്ന് കേണല്‍ സാദ് അല്‍ ദൂസരി
ഖത്തറിലെ പുതിയ തൊഴില്‍ നിയമം, തൊഴില്‍ പ്രശ്നങ്ങള്‍ ഗണ്യമായി കുറക്കുമെന്ന് കേണല്‍ സാദ് അല്‍ ദൂസരി
ഖത്തറില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ തൊഴില്‍ നിയമം, തൊഴില്‍ പ്രശ്നങ്ങള്‍ ഗണ്യമായി കുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം അസി. ഡയറക്ടര്‍ ലെഫ്. കേണല്‍ സാദ് അല്‍ ദൂസരി പറഞ്ഞു.
ഖത്തറില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ തൊഴില്‍ നിയമം, തൊഴില്‍ പ്രശ്നങ്ങള്‍ ഗണ്യമായി കുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം അസി. ഡയറക്ടര്‍ ലെഫ്. കേണല്‍ സാദ് അല്‍ ദൂസരി പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ദോഹയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഫാല സമ്പ്രദായവും എക്സിറ്റ് പെര്‍മിറ്റ് രീതിയും എടുത്തുകളഞ്ഞ്, തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെക്കുന്ന കരാറിന് പ്രധാന്യം നല്‍കുന്ന പുതിയ തൊഴില്‍ നിയമം തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും തൊഴിലാളികളുടെ പരാതികള്‍ പരിഹരിച്ച് തൊഴില്‍ പ്രശ്‌നങ്ങള്‍ കുറച്ചു കൊണ്ടു വരാനും ഏറെ സഹായകമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം അസി. ഡയറക്ടര്‍ ലെഫ്. കേണല്‍ സാദ് അല്‍ ദൂസരി പറഞ്ഞത്.
2014 15 വര്‍ഷങ്ങളില്‍ നിരവധി തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചതായും 2,635 വിസ, സ്പോണ്‍സര്‍ഷിപ്പ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തിനിടെ 10,000 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെ നടപ്പാക്കുന്ന പുതിയ നിയമം നിയമ ലംഘകരില്‍ നിന്ന് കനത്ത പിഴ ഈടാക്കന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഭാവിയില്‍ വലിയ തോതില്‍ പരാതികള്‍ കുറക്കാനിടയാക്കും. എന്നാല്‍, പുതിയ മാറ്റവും പഴയ രീതിയും തമ്മില്‍ താരതമ്യം ചെയ്യാന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും. കാരണം, രണ്ടുവര്‍ഷത്തിനിടെ തൊഴില്‍ മാറുന്നതിന് പുതിയ നിയമത്തില്‍ ചില വിലക്കുകളുണ്ട്.
Adjust Story Font
16