ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഇനി ലൈസന്‍സ് ഓണ്‍ലൈനിലൂടെ
ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഇനി ലൈസന്‍സ് ഓണ്‍ലൈനിലൂടെ
സെപ്റ്റംബര്‍ 18 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലായി
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലും മുഹമ്മദ് ബിന്‍ റാശിദ് ബുലവാഡിലും ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്ക് ഷാര്‍ജ ഗതാഗത വകുപ്പ് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലായി. അപേക്ഷകര്‍ക്ക് ഗതാഗത വകുപ്പിന്റെ ഓഫീസിലത്തൊതെ തന്നെ ലൈസന്‍സ് ലഭ്യമാകുന്നതിലൂടെ ഏറെ സമയം ലാഭിക്കാന്‍ കഴിയും.
ഫൈനല്‍ റോഡ് ടെസ്റ്റ് പാസായാല്‍ ലൈസന്‍സിനായി ഇനി ഓഫിസില്‍ എത്തേണ്ടതില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.ae എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി. ലൈസന്‍സിനുള്ള ഫീസ് ഓണ്‍ലൈനായാണ് അടക്കേണ്ടത്. ഓഫീസുകളില്‍ നേരിട്ട് സ്വീകരിക്കില്ല. ലൈസന്‍സ് നേരിട്ട് നല്‍കുകയുമില്ല. പണം അടച്ചുകഴിഞ്ഞാല്‍ ലൈസന്‍സ് കൊറിയറായി വീട്ടിലെത്തും. മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
Adjust Story Font
16