Quantcast

കുവൈത്തിൽ ആശൂറാ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി

MediaOne Logo

Jaisy

  • Published:

    27 April 2018 3:43 PM GMT

കുവൈത്തിൽ ആശൂറാ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി
X

കുവൈത്തിൽ ആശൂറാ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി

ആഭ്യന്തര മന്ത്രി ഹുസൈനിയകൾ സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

കുവൈത്തിൽ ആശൂറാ ദിനാചരണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി. ദേശീയ ഐക്യത്തിന് വിഘാതമാകുന്ന തരത്തിലുള്ള പരിപാടികൾ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് . ആഭ്യന്തര മന്ത്രി ഹുസൈനിയകൾ സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

കുവൈത്തിലെ ഷിയാ കേന്ദ്രങ്ങളിൽ മുഹറം ഒന്ന് മുതൽ തന്നെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു . ദേഹ പരിശോധന നടത്തിയ ശേഷം മാത്രമാണ് ആളുകളെ ഹുസൈനിയാകളിലേക്കു കടത്തി വിടുന്നത്. ആശൂറാ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രഭാഷണങ്ങളും ചടങ്ങുകളും ടെന്റുകൾക്കുള്ളിൽ മാത്രം ഒതുങ്ങണമെന്നാണ് ഹുസൈനിയാ അധികൃതർക്ക് പൊലീസ് നൽകിയ നിർദേശം. പ്രഭാഷണങ്ങൾ രാജ്യ താല്പര്യത്തിനു എതിര് നിൽക്കുന്നതും രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതും ആകരുതെന്നു കർശന നിർദേശമുണ്ട് . ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹുസൈനിയ ടെന്‍റുകളിലും സെൻട്രൽ കൺട്രോൾ റൂമിലും സന്ദര്‍ശനം നടത്തി . ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ആഭ്യന്തര മന്ത്രി ഹുസൈനിയകൾക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കി . രാജ്യത്തിന്റെ പൊതുനന്മ കണക്കിലെടുത്ത് മന്ത്രാലയം കൈകൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് അഭ്യർത്ഥിച്ചു.

TAGS :

Next Story