Quantcast

റാന്‍സംവെയര്‍ ആക്രമണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കുവൈത്ത്

MediaOne Logo

Jaisy

  • Published:

    27 April 2018 7:33 PM GMT

റാന്‍സംവെയര്‍ ആക്രമണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കുവൈത്ത്
X

റാന്‍സംവെയര്‍ ആക്രമണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കുവൈത്ത്

സൈബർ സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി സെന്റർ മേധാവി ഖുസൈ അൽ ശത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയ റാന്‍സംവെയര്‍ ആക്രമണം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കുവൈത്ത് . സൈബർ സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി സെന്റർ മേധാവി ഖുസൈ അൽ ശത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായ സൈബര്‍ ആക്രമണമെന്നു വിശേഷിപ്പിക്കപ്പെടുന്ന റാൻസംവെയർ രാജ്യത്തെ സർക്കാര്‍ വെബ് സൈറ്റുകളെയോ സ്വകാര്യ ഇന്റർനെറ്റ് ശ്രുംഖലകളെയോ ഇത് വരെ ബാധിച്ചതായി അറിവില്ലെന്നു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഐ റ്റി സി ഡയറക്ടർ പറഞ്ഞു . റാൻസം വെയർ ആക്രമണം സംബന്ധിച്ചതായി പരാതിപ്പെട്ടു ഇതുവരെ ആരും കേന്ദ്രത്തെ സമീപിച്ചിട്ടില്ല . അത് കൊണ്ട് തന്നെ നിലവിൽ രാജ്യത്തെ ഇന്റര്‍നെറ്റ് ശൃഖല സുരക്ഷിതമാണ് . രാജ്യത്തെ മിക്ക ഡിപ്പാർട്ട്മെന്റുകളും വാരാന്ത്യങ്ങളിൽ ഡാറ്റ ബാക്കപ്പ് നടത്തുന്നവയാണ് .ആഭ്യന്തരമന്ത്രാലയവും മറ്റും വിവരങ്ങളുടെ പകർപ്പുകൾ ഓരോ ദിവസവും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുന്നുണ്ട് . അതുകൊണ്ടു തന്നെ റാൻസം വെയർ ആക്രമണമുണ്ടായത് തന്നെ അത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇൻഫർമേഷൻ ടെക്‌നോളജി സെന്റർ മേധാവി കൂട്ടിച്ചേർത്തു . വിവര സാങ്കേതിക രംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാർച്ചിലാണ്‌ കുവൈത്ത് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ പ്രത്യേക കേന്ദ്രം സ്ഥാപിച്ചത് പബ്ലിക് അതോറിറ്റി ഫോർ ഇൻഫർമേഷന്റെ മേല്‍‌നോട്ടത്തിലാണ്‌ സെക്യൂരിറ്റി സെന്റർ പ്രവർത്തിക്കുന്നത് .

TAGS :

Next Story