Quantcast

യുഎഇയിൽ താപനില വീണ്ടും ഉയർന്നു, കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും

MediaOne Logo

Jaisy

  • Published:

    27 April 2018 1:55 AM GMT

യുഎഇയിൽ താപനില വീണ്ടും ഉയർന്നു, കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും
X

യുഎഇയിൽ താപനില വീണ്ടും ഉയർന്നു, കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ 49 ഡിഗ്രി​ വരെ ഉയർന്ന ചൂടാണ്​ ഇന്നലെ രേഖപ്പെടുത്തിയത്

എഇയിൽ താപനില വീണ്ടും ഉയർന്നു. കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ 49 ഡിഗ്രി​ വരെ ഉയർന്ന ചൂടാണ്​ ഇന്നലെ രേഖപ്പെടുത്തിയത്​. ദുബൈയിൽ 48ഉം ഷാർജയിൽ 49ഉം ഡിഗ്രിയായിരുന്നു ചൂട്​. അൽ​ഐൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അമ്പത്​ ഡിഗ്രി വരെ താപനില ഉയർന്നതായും റിപ്പോർട്ടുണ്ട്​. ഈർപ്പത്തിന്റെ അളവും ഗണ്യമായി ഉയർന്നു.

ചൂട്​ കൂടിയതോടെ പുറത്തു ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സജീവമാണ്​. ഈ മാസം 15 മുതലാണ്​ യുഎഇയിൽ മധ്യാഹ്​ന ഇടവേള നിയമം നടപ്പാക്കിയത്​. അടുത്ത മൂന്നു മാസം വരെ നിയമം നിലനിൽക്കും. മിക്കവാറും സ്ഥാപനങ്ങൾ നിയമം നടപ്പാക്കുന്നുണ്ടെന്നാണ്​ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ തെളിഞ്ഞത്​.

അതിനിടെ, വൈദ്യുതി ഉപയോഗത്തിൽ പരമാവധി ജാഗ്രത പുലർത്തയണമെന്ന്​ ദുബൈ വൈദ്യുതി,ജല അതോറിറ്റി അഭ്യർഥിച്ചു. ഉച്ചക്ക്​ 12 മുതൽ ​വൈകീട്ട്​ ആറു വരെയാണ്​ ഏറ്റവുമധികം വൈദ്യുതി ഉപയോഗം നടക്കുന്ന സമയം. ഈ നേരത്ത്​ ഉപയോഗം പരമാവധി വൈദ്യുതി നിയ​ന്ത്രിക്കാനാണ്​ നിർദേശം. 2030 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗം 30 ശതമാനം കുറക്കുക എന്നതാണ്​ ദുബൈയുടെ സമഗ്ര ഊർജ്ജ നയം. 2009 മുതൽ കഴിഞ്ഞ വർഷം വരെ വൈദ്യുതിയുടെ ഗാർഹിക ഉപയോഗത്തിൽ 19ശതമാനവും വെള്ളത്തിന്റേത്​ 28ശതമാനവും കുറക്കാനായി. വ്യാവസായിക മേഖലയിൽ വൈദ്യുതി ഉപയോഗത്തിൽ 10ഉം ജല ഉപയോഗത്തിൽ 30 ഉം ശതമാനം കുറവു വന്നതായും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story