പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണമെന്ന് ഡോ.എ.എൻ നാഗരാജ്
പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണമെന്ന് ഡോ.എ.എൻ നാഗരാജ്
ഇത്തരം അവസ്ഥകൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാഗരാജ് പറഞ്ഞു
പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണമെന്ന് മസ്ക്കറ്റിലെ അപ്പോളോ ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ.എ.എൻ നാഗരാജ്. വൃക്കയിലെ കല്ലുകൾ പ്രവാസികളിൽ പ്രത്യേകിച്ച് പുറംജോലിക്കാരിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ.നാഗരാജ് പറഞ്ഞു.
അമിതമായ ചൂടിൽ പുറം ജോലിക്കാരുടെ ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയും. ധാരാളം വെള്ളം കുടിക്കുകയാണ് ഏക പ്രതിവിധി. ദിവസം പത്തു മുതൽ പന്ത്രണ്ട് വരെ ഗ്ലാസ് വെള്ളം എന്ന തോതിൽ മൂന്ന് മുതൽ നാലുലിറ്റർ വരെ വെള്ളം ശരീരത്തിന് അകത്തുചെല്ലണം. മുതിർന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ.നാഗരാജ് പറഞ്ഞു.
അപ്പോളോ ആശുപത്രിയിലെ ഓർത്തോപീഡിക്ക്, യൂറോളജി ഡിപ്പാർട്ട്മെൻറുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെനിറ്റോ യൂറിനറി സർജറിയാണ് യൂറോളജി വിഭാഗത്തിൽ പുതുതായി ആരംഭിച്ചത്. സ്പോർട്സ് ഇഞ്ച്വറികൾക്കുള്ള വിശദമായ പരിശോധനയും ചികിൽസയുമാണ് ഓർത്തോപീഡിക്ക് വിഭാഗത്തിൽ ഏർപ്പെടുത്തിയത്. ജർമനിയിൽ നിന്നുള്ള മുതിർന്ന ഓർത്തോപീഡിക്സ് ആന്റ് ട്രോമറ്റോളജി കൺസൾട്ടൻറ് ഡോ. വ്ലാദ്മിർനെക്കിന്റെ സേവനമാണ് ഇതിനായി ലഭ്യമാക്കുക.
Adjust Story Font
16