Quantcast

തൊഴിലാളികളെ അയക്കുന്നത് നിർത്തിയ ഫിലിപ്പൈൻസ് നടപടി ആശ്ചര്യജനകമെന്നു കുവൈത്ത്

MediaOne Logo

Jaisy

  • Published:

    27 April 2018 3:22 AM GMT

തൊഴിലാളികളെ അയക്കുന്നത് നിർത്തിയ ഫിലിപ്പൈൻസ് നടപടി ആശ്ചര്യജനകമെന്നു കുവൈത്ത്
X

തൊഴിലാളികളെ അയക്കുന്നത് നിർത്തിയ ഫിലിപ്പൈൻസ് നടപടി ആശ്ചര്യജനകമെന്നു കുവൈത്ത്

വിഷയത്തിൽ ഫിലിപ്പൈൻസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനയെ അപലപിക്കുന്നതായി വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് പറഞ്ഞു

തൊഴിലാളികളെ അയക്കുന്നത് നിർത്തിയ ഫിലിപ്പൈൻസ് നടപടി ആശ്ചര്യജനകമെന്നു കുവൈത്ത് . വിഷയത്തിൽ ഫിലിപ്പൈൻസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനയെ അപലപിക്കുന്നതായി വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് പറഞ്ഞു . അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് റ്റില്ലേഴ്‌സനൊപ്പം പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ആണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്

കുവൈത്തിലുള്ള ഫിലിപ്പൈൻസ് തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിക്കു കുവൈത്ത് വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും .ഗാർഹികതൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‍നത്തിൽ ഉന്നത തല നയതന്ത്ര ചർച്ചകൾ നടന്നു കൊണ്ടിരിക്കെ ഫിലിപ്പൈൻസ് പ്രസിഡണ്ട് കുവൈത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രസ്ഥാവന നടത്തിയത് ആശ്ചര്യപ്പെടുത്തുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു . 170,000 ഫിലിപ്പൈൻ തൊഴിലാളികളാണ് കുവൈത്തിൽ ഉള്ളത് . കൂടുതൽ പ്രശ്നങ്ങൾ ഇല്ലാത്ത വരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗവും. നിർഭാഗ്യവശാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാറുണ്ട് . അത്തരം സന്ദർഭങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി വിവരങ്ങൾ ഫിലിപ്പൈൻസ് ഗവണ്മെന്റിനെ അറിയിക്കുന്നുമുണ്ട് . പുതിയ സംഭവഗതികൾ കുവൈത്തും ഫിലിപ്പൈൻസും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ്‌ കൂട്ടിച്ചേർത്തു.

TAGS :

Next Story