തൊഴിലാളികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമായി ഖത്തറില്‍ വോളിബോള്‍ മേള സംഘടിപ്പിച്ചു
തൊഴിലാളികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമായി ഖത്തറില്‍ വോളിബോള്‍ മേള സംഘടിപ്പിച്ചു
ദേശീയ കായികദിനത്തോടനുബന്ധിച്ച് ഉംസലാല്‍ അലിയിലെ ക്യൂടെക് ഇലക്ട്രിക് ക്യാമ്പിലാണ് മേളയൊരുക്കിയത്
ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമായി ഖത്തറില്‍ വോളിബോള്‍ മേള സംഘടിപ്പിച്ചു. ദേശീയ കായികദിനത്തോടനുബന്ധിച്ച് ഉംസലാല്‍ അലിയിലെ ക്യൂടെക് ഇലക്ട്രിക് ക്യാമ്പിലാണ് മേളയൊരുക്കിയത്. പത്ത് ടീമുകളായി തൊഴിലാളികള്‍ മത്സരത്തിനിറങ്ങി.
ദേശീയകായികദിനത്തോടനുബന്ധിച്ച് ഖത്തറിലുടനീളം നടന്ന കായിക മാമാങ്കങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു ലേബര്‍ ക്യാമ്പിനകത്തെ വോളിബോള്‍ ടൂര്‍ണ്ണമെന്റ് . ഉംസലാല്‍ അലിയിലെ ക്യൂ ടെക് ലേബര്‍ ക്യാമ്പിലെ ഇലക്ട്രിക് സെഷനിലെ തൊഴിലാളികളും ഓഫീസ് സ്റ്റാഫുംചേര്‍ന്ന് വിവിധടീമുകളായി മത്സരിച്ച വോളിബോള്‍ ടൂര്‍ണമെന്റ് ജനറല്‍ മാനേജര്‍ മാത്യുവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ സ്ഥലനാമങ്ങളുടെയും കമ്പനിയുടെ പ്രോജക്റ്റ് സൈറ്റുകളുടെയും പേരില്‍ പത്ത് ടീമുകളാണ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ഫൈനലില്‍ ഉമ്സലാല്‍ ടീമിനെ പരാജയപ്പെടുത്തി 'കരാമ'ടീം വിജയികളായി. കരാമടീമിലെ പ്രദീപന്‍ വടിവേലുവാണ് മാന്‍ ഓഫ് ദി മാച്ച്. മികച്ച രണ്ടാമത്തെ കളിക്കാരനായി ഉമ്സലാല്‍ ടീമിലെ അയ്യപ്പനും തെരെഞ്ഞെടുക്കപ്പെട്ടു . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം കമ്പനി മാനേജര്‍മാരടക്കം മത്സരത്തിന്റെ ഭാഗമായതാണ് ക്യു ടെക് ക്യാമ്പിലെ ദേശീയകായികദിനാഘോഷത്തെ വേറിട്ടുനിര്‍ത്തിയത്.
Adjust Story Font
16