Quantcast

സൗദിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും

MediaOne Logo

Trainee

  • Published:

    29 April 2018 4:22 PM GMT

സൗദിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും
X

സൗദിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും

കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്കും തുല്യ ശിക്ഷ നല്‍കും.

സൗദിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും. പൊതുമുതല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ശിക്ഷാനടപടികള്‍ നടപ്പാക്കുന്നത്‍. കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്കും തുല്യ ശിക്ഷ നല്‍കും.

33 വര്‍ഷം മുമ്പ് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പൊതുമുതല്‍ സംരക്ഷണ നിയമത്തിലെ അഞ്ചാം അനുഛേദം ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചത്. പരിഷ്കരിച്ച ശിക്ഷാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദിയുടെ ഔദ്യോഗിക പത്രമായ ഉമ്മുല്‍ഖുറയാണ് ശനിയാഴ്ച പുറത്തുവിട്ടത്. സൗദി ശൂറ കൗണ്‍സിലിന്റെയും മന്ത്രിസഭ ചുമതലപ്പെടുത്തിയ ഉപസമിതിയുടെയും ശിപാര്‍ശയനുസരിച്ചാണ് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള തീരുമാനം.

പരിഷ്കരിച്ച നിയമമനുസരിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ലക്ഷം റിയാല്‍ പിഴയും അതല്ലെങ്കില്‍ രണ്ടും ഒന്നിച്ചും ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുന്ന ഓരോ കക്ഷിക്കും തുല്യമായ പിഴയും ശിക്ഷയും ലഭിക്കും. കൂടാതെ കുറ്റവാളികളെക്കുറിച്ച് അവര്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക പത്രത്തിലോ അധികൃതര്‍ക്ക് ഉചിതമെന്ന് തോന്നുന്ന ഇതര മാധ്യമത്തിലോ പ്രതികളുടെ ചെലവില്‍ പരസ്യം ചെയ്യുമെന്നും ഭേദഗതിയില്‍ പറയുന്നു. കോടതി വിധി വന്നതിന് ശേഷമാണ് കുറ്റകൃത്യത്തിന്റെ രീതിയും നാശനഷ്ടങ്ങളും വ്യക്തമാക്കിയുള്ള പത്രപരസ്യം നല്‍കേണ്ടത്.

TAGS :

Next Story