ഫിഫ ലോകകപ്പ് ദുബൈയില്‍
ഫിഫ ലോകകപ്പ് ദുബൈയില്‍
യഥാര്‍ഥ സ്വര്‍ണകപ്പ് സുരക്ഷിതമാക്കാന്‍ വെങ്കലത്തില്‍ സ്വര്‍ണം പൂശിയ ഈ കപ്പാണ് ചാമ്പ്യന്‍മാര്‍ക്ക് സമ്മാനിക്കുക. ആറ് കിലോയില്‍ കൂടുതല്‍ ഭാരമുള്ള ഈ റിപ്ലിക്ക പോലും അങ്ങനെ ആര്‍ക്കും കൈയിലെടുത്ത് പൊക്കാന്‍ അവകാശമില്ല...
ഫിഫ ലോകകപ്പ് ദുബൈയിലെത്തി. അടുത്തവര്‍ഷം ജൂലൈയില്‍ നടക്കുന്ന ലോകകപ്പ് മല്‍സരത്തിനായി മോസ്‌കോയിലേക്ക് പുറപ്പെട്ട സ്വര്‍ണക്വപ്പ് ഇനി കുറച്ചു ദിവസം ഗള്‍ഫിലുണ്ടാകും.
ലോകകപ്പ് ഫുട്ബാള്‍ സ്‌പോണ്‍സര്‍മാരായ വിസയാണ് സ്വര്‍ണകപ്പ് ദുബൈയിലെത്തിച്ചത്. ആഢംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ വന്‍വരേവല്‍പാണ് ലോകപ്പിന് ലഭിച്ചത്. അബൂദബിയില്‍ നിന്ന് ദുബൈയിലെത്തിയ കപ്പ് ഇന്ന് മുഴുവന്‍ ദുബൈ മാള്‍ ഓഫ് എമിറേറ്റ്‌സില്‍ പ്രദര്‍ശിപ്പിക്കും. ജൂണില്‍ പര്യടനം തുടരും. കപ്പ് തിരിച്ചു കൊണ്ടുവന്ന് ജൂണ്‍ ഏഴിന് ദോഹയിലും എട്ടിന് റിയാദിലും എത്തിക്കും.
യഥാര്‍ഥ സ്വര്‍ണകപ്പ് സുരക്ഷിതമാക്കാന്‍ വെങ്കലത്തില്‍ സ്വര്‍ണം പൂശിയ ഈ കപ്പാണ് ചാമ്പ്യന്‍മാര്‍ക്ക് സമ്മാനിക്കുക. ആറ് കിലോയില്‍ കൂടുതല്‍ ഭാരമുള്ള ഈ റിപ്ലിക്ക പോലും അങ്ങനെ ആര്‍ക്കും കൈയിലെടുത്ത് പൊക്കാന്‍ അവകാശമില്ല. മൂന്ന് പേര്‍ക്കേ കപ്പ് ഉയര്‍ത്താന്‍ അര്‍ഹതയുള്ളു, ഒന്നുകില്‍ കപ്പ് നേടിയ ടീമിലെ അംഗം, രാജ്യങ്ങളുടെ ഭരണാധിപര്‍, അല്ലെങ്കില്‍ സ്‌പോണ്‍സറുടെ പ്രതിനിധി.
പക്ഷെ, ഒപ്പം നിന്ന് ഫോട്ടോഎടുക്കാന്‍ അവസരമുണ്ട്. നിലവിലെ നിയമപ്രകാരം മെസി പോലും ഈകപ്പ് പോക്കാന്‍ അര്‍ഹനല്ല.
Adjust Story Font
16