കുവൈത്തിൽ കോടതി വ്യവഹാരങ്ങൾ സംബന്ധിച്ച് വിവരം നൽകുന്നതിനായി ഇലക്ട്രോണിക് സംവിധാനം
കുവൈത്തിൽ കോടതി വ്യവഹാരങ്ങൾ സംബന്ധിച്ച് വിവരം നൽകുന്നതിനായി ഇലക്ട്രോണിക് സംവിധാനം
സ്വദേശികൾക്കും വിദേശികൾക്കും തങ്ങളുടെ പേരിലുള്ള കേസ് വിവരങ്ങൾ അറിയാൻ പൊതു സ്ഥലങ്ങളിൽ എടിഎം മാതൃകയിൽ പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് നീതിന്യായ മന്ത്രാലയത്തിന്റെ പദ്ധതി
കുവൈത്തിൽ കോടതി വ്യവഹാരങ്ങൾ സംബന്ധിച്ച് വിവരം നൽകുന്നതിനായി ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു. സ്വദേശികൾക്കും വിദേശികൾക്കും തങ്ങളുടെ പേരിലുള്ള കേസ് വിവരങ്ങൾ അറിയാൻ പൊതു സ്ഥലങ്ങളിൽ എടിഎം മാതൃകയിൽ പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് നീതിന്യായ മന്ത്രാലയത്തിന്റെ പദ്ധതി.
പരീക്ഷണാടിസ്ഥാടിസ്ഥാനത്തിൽ കാപിറ്റൽ ഗവർണറേറ്റിലെ മിനിസ്ട്രി കോംപ്ലക്സിൽ ഉപകരണം സ്ഥാപിച്ചതായി നീതിന്യായ മന്ത്രി ഫാലിഹ് അൽ അസബ് പറഞ്ഞു. പരീക്ഷണം വിജയകരമായാൽ എ.ടി.എം മാതൃകയിലുള്ള ഇലക്ട്രോണിക് സംവിധാനം എല്ലാ ഗവർണറേറ്റുകളിലും സ്ഥാപിക്കും. സ്വന്തം പേരിലുള്ള കേസുകളുടെയും വാറൻറുകളുടെയും യാത്രാവിലക്കുകളുടെയും വിവരങ്ങൾ അറിയാൻ സ്വദേശികൾക്കും വിദേശികൾക്കും ഉപകരണം പ്രയോജനപ്പെടുത്താം. സുരക്ഷാ പഴുതുകൾ അടച്ച ശേഷം ഇതുവഴി പിഴകളും മറ്റും അടയ്ക്കാൻ കഴിയുമോ എന്നത് പരിഗണിക്കും. തുച്ചമായ സംഖ്യയുടെ പേരിൽ ചില കമ്പനികളും വ്യക്തികളും കടക്കാരനെതിരെ യാത്രാവിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാറുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രമാണ് യാത്രാ വിലക്ക് സംബന്ധിച്ച് അറിയുന്നത് യാത്ര മുടങ്ങുന്നതുൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട് ഇത്തരം പ്രയാസങ്ങളൊഴിവാക്കാൻ പുതിയ സംവിധാനം ഉപകരിക്കും . കോടതിയുമായി ബന്ധപ്പെടാതെ തന്നെ ആളുകൾക്ക് കേസ്, യാത്രാവിലക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16