സാമൂഹ്യ തിന്‍മകള്‍ക്കെതിരെ നിറക്കൂട്ടിലൂടെ ബോധവത്കരണവുമായി വിദ്യാര്‍ത്ഥികള്‍
സാമൂഹ്യ തിന്‍മകള്‍ക്കെതിരെ നിറക്കൂട്ടിലൂടെ ബോധവത്കരണവുമായി വിദ്യാര്‍ത്ഥികള്‍
കുട്ടികള്‍ വരച്ച വിവിധ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സ്‌കൂളില്‍ ആരംഭിച്ചു
ചിത്രരചനയിലൂടെ സാമൂഹിക തിന്മകള്‍ക്കെതിരായ സന്ദേശം പ്രചരിപ്പിക്കുകയാണ് ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ . കുട്ടികള്‍ വരച്ച വിവിധ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സ്‌കൂളില്‍ ആരംഭിച്ചു. ഈമാസം 27 വരെ നീണ്ടു നില്‍ക്കുന്ന ചിത്രപ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട് .
പുകവലി , മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തിനെതിരെയും ദോശീയോല്‍ഗ്രഥനം മാനവികൈക്യം സാഹോദര്യം തുടങ്ങിയ ആശയങ്ങളുടെ പ്രചാരണത്തിനായും വിദ്യാര്‍ത്ഥികള്‍ തന്നെ വരച്ച 60 ലധികം ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ദോഹയിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നത് .
ജലച്ചായ, എണ്ണച്ചായ തുടങ്ങി ചിത്രകലയിലെ വിവിധ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത് . വിവിധ സന്ദേശ പ്രചരണങ്ങള്‍ക്കായി ചിത്രകലയെ ഉപയോഗപ്പെടുത്താനായി എന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശനത്തെ വേറിട്ടു നിര്‍ത്തുന്നത് . സ്‌കൂള്‍ പ്രസിഡന്റ് കെ സി അബ്ദുല്ലത്തീഫ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുഭാഷ് നായര്‍ തുടങ്ങിയവര്‍ പ്രദര്‍ശനോത്ഘാടനത്തില്‍ സംബന്ധിച്ചു . പൊതുജനങ്ങള്‍ക്കും പ്രവേശനമനുവദിക്കുന്ന പ്രദര്‍ശനം ഡിസംബര്‍ 27 വരെ നീണ്ടു നില്‍ക്കും .
Adjust Story Font
16